‘മഹാരാജ’യുമായി വിജയ് സേതുപതി; ഫസ്റ്റ്‌ലുക്ക് പുറത്ത്

google news
67

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് മഹാരാജ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ.ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്.

chungath1

ചില പൊലീസുകാര്‍ അത് നോക്കി നില്‍ക്കുന്നതായി കാണാം. വിജയ് സേതുപതി തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.

വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം