സഭ്യതയുടെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നു; 2023ലെ ഓസ്കർ എൻട്രിയായ ആദ്യ പാക് ചിത്രത്തിനു നിരോധനം

jouland
 2023ലെ രാജ്യത്തെ ഒഫീഷ്യൽ ഓസ്കർ എൻട്രിയായ 'ജോയ്ലാൻഡിനെ' നിരോധിച്ച് പാകിസ്ഥാൻ. ചിത്രത്തിന്റെ പ്രമേയം അം​ഗീകരിക്കാനാവില്ലെന്ന കാരണത്തിലാണ് നിരോധനം. സലിം സാദിഖ് സംവിധാന ചെയ്ത ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് നടപടി.ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 17-നാണ് പാക് സർക്കാർ ജോയ്ലാൻഡിന് പ്രദർശനാനുമതി നൽകിയത്. നവംബർ 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടെ സിനിമയുടെ ഉള്ളടക്കത്തേച്ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിവര-പ്രക്ഷേപണ മന്ത്രാലയം ചിത്രത്തെ നിരോധിക്കാൻ കാരണമായത്. 

 ഒരു കുടുംബത്തിലെ ഇളയമകനായ നായകൻ ഒരു ഡാൻസ് തിയേറ്ററിൽ രഹസ്യമായി ചേരുന്നതും ട്രാൻസ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാമൂഹിക മൂല്യങ്ങളോടും ധാർമ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും 1979-ലെ മോഷൻ പിക്ചർ ഓർഡിനൻസിന്റെ സെക്ഷൻ 9-ൽ പറഞ്ഞിരിക്കുന്ന സഭ്യതയുടെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കിയത്.