ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരുക്ക്; വീഡിയോ

vishal

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരുക്ക്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയിലാണ് അപകടം. താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു.

റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുന്നതായി വീഡിയോയില്‍ കാണാം. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.