'ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്': ഡബ്ല്യുസിസി

wcc
 

തി​രു​വ​ന​ന്ത​പു​രം: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് ആ​വ​ശ്യം വേ​ണ്ട സ​മ​യ​ത്ത് പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ സം​ശ​യി​ക്കു​ന്ന​താ​യും ഡ​ബ്ല്യൂ​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ അതിജീവനത്തെയും അഭിമാന പോരാട്ടത്തെയും അഭിനന്ദിക്കുന്ന വുമൺ കളക്ടീവ് സിനിമാ മേഖലയിലെ പുരുഷ സഹപ്രവർത്തകരോടും ന‍ിർമ്മാതാക്കളോടുമെല്ലാം ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണെന്ന് എഫ് ബി കുറിപ്പിൽ വുമൺ കളക്ടീവ് ചൂണ്ടികാട്ടി. 

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല നടിക്കുള്ള പിന്തുണയെന്നും അവർ വ്യക്തമാക്കുന്നു. പു​രു​ഷ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, സ്ത്രീ​ക​ൾ​ക്ക് ന്യാ​യ​വും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ പ്ര​വ​ർ​ത്ത​നാ​ന്ത​രീ​ക്ഷം ഉ​ണ്ടെ​ന്നും, അ​വ​ർ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നും ഉ​റ​പ്പു​വ​രു​ത്താ​ൻ ത​യാ​റാ​കു​ന്നു​ണ്ടോ? ഇ​താ​ണ് ത​ങ്ങ​ൾ​ക്ക് വേ​ണ്ട പി​ന്തുണ​യെ​ന്നും ഡ​ബ്ല്യൂ​സി​സി പ​റ​യു​ന്നു.