ജവാൻ 500 കോടി നേടിയപ്പോൾ ആറ് ദിവസം കൊണ്ട് കേരളത്തിലെ നേട്ടം അറിയാം

google news
34

 ഷാരൂഖ് ചിത്രം ജവാൻ 500 കോടി ക്ലബിൽ പ്രവേശിച്ചു കഴിഞ്ഞു. ഇന്നലെവരെ ചിത്രം ഏകദേശം 530 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഒരു പക്ഷെ പഠാനേക്കാൾ വേഗത്തിലാണ് ചിത്രം 500 കോടി നേടിയതെന്നാണ് റിപ്പോർട്ട്. എന്തായാലും ചിത്രത്തിൻറെ 500 കോടി എൻട്രി അണിയറ പ്രവർത്തകരും ആഘോഷിക്കുകയാണ്.

chungath 2

ഇതിന് പിന്നാലെ ചിത്രം ഒരാഴ്ചക്കുള്ളിൽ കേരളത്തിലെ ബോക്സോഫീസിൽ നേടിയ കണക്കുകൾ ചില ട്വിറ്റർ പേജുകൾ പങ്ക് വെച്ചിട്ടുണ്ട്. 6 ദിവസം കൊണ്ട് ചിത്രം കേരള ബോക്സോഫീസിൽ നിന്നും 10.5 കോടിയാണ് നേടിയത്. അതേസമയം ചിത്രം അഞ്ച് ദിവസം കൊണ്ട് തമിഴ് ബോക്സോഫീസിൽ നിന്നും 15.50 കോടിയാണ് നേടിയത്. എന്തായാലും 30 കോടിയിലേക്ക് ചിത്രം എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം പങ്ക് വെച്ച കണക്ക് പ്രകാരം ജവാൻ ആദ്യ ദിനം ചിത്രം 125 കോടിയും, രണ്ടാം ദിനം 109 കോടിയും, മൂന്നാം ദിനം 140.17 കോടിയുമാണ് നേടിയത്. നാലാം ദിനം 156.80 കോടിയും ചിത്രം സ്വന്തമാക്കി. ആകെ 531 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ വിവിധ ബോക്സോഫീസുകളിൽ നിന്നും നേടിയതെന്ന് മനോബാല പങ്ക് വെച്ച ട്വിറ്റർ കണക്കുകളിൽ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം