സീനത്തിന്റെ 'രണ്ടാംനാള്‍' ട്രെയ്‍ലര്‍ പുറത്ത്

randam naal
 നടി സീനത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'രണ്ടാംനാള്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. കുടുംബപശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് രണ്ടാംനാള്‍. നിലമ്പൂരില്‍ 16 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ്.

സീനത്തിന്‍റെ മകന്‍ ജിതിന്‍ മുഹമ്മദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡിപുല്‍ മാത്തൊ, അജയ് മാത്യു, അക്രം ലിമുശങ്കര്‍, ശ്രീലക്ഷ്‍മി, മാമുക്കോയ, നിയമ്പൂര്‍ ആയിഷ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തില്‍ സീനത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം മഹേഷ് മാധവന്‍, സംഗീതം നെസെര്‍ അഹമ്മദ്.