സീറോ സൈസ് ഔട്ട്; മോഡൽ ആകാൻ സിക്സ് പാക്ക് വേണ്ട; വീണ്ടും വൈറലായി മഹാദേവൻ തമ്പിയുടെ ഫോട്ടോകൾ

mahadevan thambi - mukesh

സാമൂഹ്യ മാധ്യമങ്ങളിൽ ഒരിക്കൽ കൂടി വൈറൽ ഫോട്ടോകളായി മാറുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫോട്ടോകൾ. സീറോ സൈസുകാർക്ക് മാത്രം ഇടമുള്ള ഫാഷൻ ഫോട്ടോഗ്രഫി മേഖലയിലാണ് ഇത്തവണ മഹാദേവൻ തമ്പിയുടെ പരീക്ഷണം. അദ്ദേഹത്തിന്റെ ഓരോ തവണത്തെ പരീക്ഷണങ്ങളും ഏറെ ജനശ്രദ്ധയും പ്രശംസയും നേടുന്നതാണ്. 

mthambi1

ഫുഡ് വ്ലോഗർ മുകേഷ് എം. നായരെ മോഡലാക്കിയാണ് മഹാദേവൻ തമ്പിയുടെ പുതിയ പരീക്ഷണം. സീറോ സൈസുകാർക്ക് മാത്രമല്ല പ്ലസ് സൈസുകാർക്കും കൂടി വഴങ്ങുന്നതാണ് ഫാഷൻ മേഖലയെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ബോഡി ഷേമിങ് കൂടുതൽ ചർച്ചയാകുന്ന ഒരു കാലഘട്ടത്തിൽ, തടിയും സൗന്ദര്യവും പ്രായവുമൊന്നുമല്ല ഒന്നിന്റെയും അളവുകോൽ എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം. തടി ഉള്ളതിനാൽ തന്റെ കഴുത്തിന് മുകളിലേക്ക് മാത്രം ഫോട്ടോ എടുത്താൽ മതിയെന്ന് ആവശ്യപ്പെട്ട മുകേഷിനെ പോലുള്ളവർക്ക് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഈ ഫോട്ടോകൾ.

mthambi2

mthambi3

നേരത്തെ എറണാകുളം നഗരത്തിൽ ട്രാഫിക് സിഗ്നലുകളിൽ ബലൂണുകളും മറ്റും വിൽക്കുന്ന നാടോടി പെൺകുട്ടിയെ മോഡൽ ആക്കി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വൈറൽ ആയിരുന്നു. 

mthambi4

98 വയസ് പ്രായമുള്ള പാപ്പിയമ്മയും മോഡൽ ആയി മാറിയപ്പോൾ പ്രായം ഒന്നിനും തടസമാകില്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു മഹാദേവൻ തമ്പി. ഒരു പക്ഷെ ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെ മോഡൽ ആക്കുന്നത്. 

mthambi5

mthambi6

mthambi7

അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി തിരുവനന്തപുരം സ്വദേശിയാണ്. ഇതിനോടകം അമ്പതിലേറെ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്ത അദ്ദേഹം കിംഗ്ഫിഷ്, പദ്മ സിനിമകളുടെ   ചിത്രീകരണവും ചെയ്തിട്ടുണ്ട്.