നിഗൂഢതകൾ നിറഞ്ഞ ഗോർഗോന ജയിൽ; ഇന്ന് ഇത് കൊടുവനം

forest

ഒരു കാലത്ത് ലോകത്തിലെ കുപ്രസിദ്ധമായ സ്ഥലങ്ങളിലൊന്നായിരുന്നു കൊളംബിയയുടെ അധീനതയിലുള്ള ദ്വീപായ ഗോർഗോന. ഒരു വലിയ തടങ്കൽപ്പാളയമായിരുന്നു ഗോർഗോന.കൊളംബിയയിലെ കൊടുംക്രിമിനലുകളെയും രാഷ്ട്രീയത്തടവുകാരെയും ജയിൽ ശിക്ഷയ്ക്കായി അയയ്ക്കുന്ന ഇടം. 1984 വരെ ഗോർഗോന ഈ വിധത്തിൽ നിലനിന്നു.  എന്നാൽ പിന്നീട് ജൈവവൈവിധ്യത്തിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട്  ഗോർഗോന മാറി.