പത്താം ക്ലാസ് പരീക്ഷക്ക് 80% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് വ്യാജ പ്രചാണം

Fake news-financial aid to students 80% marks in Class X exam
 

ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷക്ക് 80 ശതമാനം മാർക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 'പ്രേരണ' എന്ന എൻജിഒ തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് വ്യാജ പ്രചാണം. വാട്ട്സ് ആപ്പിലൂടെ വ്യാജ സന്ദേശം പരക്കുന്നത്. 

ഇൻഫോസിസ് ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് പ്രേരണ എൻജിഒ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എൻ‌ജി‌ഒ നടത്തുന്ന എഴുത്ത് പരീക്ഷ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുകയെന്നും സന്ദേശത്തിൽ പറയുന്നു. ഒപ്പം മൂന്ന് മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്. 

എന്നാൽ നിലവിൽ ഇത്തരത്തിലൊരു സ്കോളർഷിപ്പ് ഇല്ല എന്നതാണ് യാഥാർത്ഥ്യം. സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന നമ്പറുകളെല്ലാം പ്രവർത്തന രഹിതമാണ്. ഇൻഫോസിസ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു എൻജിഒയേയും പിന്തുണയ്ക്കുന്നില്ലെന്നും അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.