പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്നത് 26,708 വാഹനങ്ങൾ ​​​​​​​

police seized vehicles
സംസ്ഥാനത്തെ കേസുകളുടെ മെല്ലെ പോക്കിന്റെ തെളിവായി കണക്കാക്കാവുന്ന ഒന്നാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. സ്റ്റേഷൻ വളപ്പും പരിസരവും റോഡ് സൈഡും വാഹനത്തിനു മുകളിൽ വാഹനവുമൊക്കെയായി ആകെ വൃത്തിഹീനവും നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്തതുമായി കാഴ്ചയാണ് ഓരോ പോലീസ് സ്റ്റേഷനിലും. വിലകൂടിയ വാഹനങ്ങൾ മുതൽ ബൈക്കുകൾ വരെ ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്.

കോടികൾ വിലവരുന്ന വാഹനങ്ങൾ ഓരോ സ്റ്റേഷനിലും കെട്ടിക്കിടപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാകാത്തതിനാൽ മിക്ക വാഹനങ്ങളും കിടന്ന് നശിക്കുകയാണ്. ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബര വാഹനങ്ങൾ വരെ ഇങ്ങനെ നശിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് തന്നെ പുറത്തുവിടുന്ന കണക്ക് പ്രകാരം, സം​സ്ഥാ​ന​ത്ത് വി​വി​ധ കേ​സു​ക​ളി​ലാ​യി പോലീസ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് 26,708 വാ​ഹ​ന​ങ്ങ​ളാണ്. ഇവയുടെ മതിപ്പ് വില തന്നെ പല കോടികൾ വരും. കേസ് തീർപ്പാക്കുകയോ ലേലത്തിന് വെക്കുകയോ ചെയ്‌താൽ ഈ വാഹനങ്ങൾ നശിച്ച് പോകാതെ ഉപകാരപ്രദമാക്കാം. 

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. വി​വി​ധ കേ​സു​ക​ളി​ലാ​യി 4157 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ തൃ​ശൂ​ർ സി​റ്റി പ​രി​ധി​യി​ൽ 2401ഉം ​റൂ​റ​ൽ പ​രി​ധി​യി​ൽ 1756 വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.

police seized vehicles

വാഹനങ്ങളുടെ കണക്കിൽ മ​ല​പ്പു​റം ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. 3183 വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ കി​ട​ക്കു​ന്നു​ണ്ട്. 2840 വാ​ഹ​ന​ങ്ങ​ളു​ള്ള തി​രു​വ​ന​ന്ത​പു​ര​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ൽ 1779ഉം ​സി​റ്റി​യി​ൽ 1061ഉം ​വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. കൊ​ല്ല​മാ​ണ് നാ​ലാ​മ​ത്. കൊ​ല്ല​ത്ത് സി​റ്റി​യി​ൽ 1533ഉം ​റൂ​റ​ലി​ൽ 1003 അ​ട​ക്കം 2536 വാ​ഹ​ന​ങ്ങ​ളു​ണ്ട്.

സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ എണ്ണം ഇങ്ങനെയാണ് 

കോ​ഴി​ക്കോ​ട് 2127
പാ​ല​ക്കാ​ട് 2067
എ​റ​ണാ​കു​ളം 1758
ക​ണ്ണൂ​ർ 1678
കാ​സ​ർ​കോ​ട് 1626
ആ​ല​പ്പു​ഴ 1494
കോ​ട്ട​യം 1240
പ​ത്ത​നം​തി​ട്ട 1048
ഇ​ടു​ക്കി 520
വ​യ​നാ​ട് 425

കൂ​ടാ​തെ, റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ധി​യി​ൽ ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്. 

police seized vehicles

നി​ല​വി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലാ​തെ​വ​രു​ക​യാ​ണെ​ങ്കി​ൽ സ്വീ​ഷ​ർ മ​ഹ​സ​ർ ത​യാ​റാ​ക്കി വാ​ഹ​ന​ങ്ങ​ൾ ര​സീ​ത് വാ​ങ്ങി വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് ന​ൽ​കും. ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ട​മ​ക​ൾ​ക്ക്​ 451 സി.​ആ​ർ.​പി.​സി പ്ര​കാ​രം കോ​ട​തി വ​ഴി വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കും.

അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം പി​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സെ​ക്ഷ​ൻ 67(ബി) ​പ്ര​കാ​രം ജി​ല്ല ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ​ക്ക് ക​ണ്ടു​കെ​ട്ട​ലി​ന് കൈ​മാ​റു​ക​യാ​ണ് പ​തി​വ്. കൂ​ടാ​തെ, മെ​റ്റ​ൽ സ്ക്രാ​പ് ട്രേ​ഡ് കോ​ർ​പ​റേ​ഷ​ൻ (എം.​എ​സ്.​ടി.​സി) ലി​മി​റ്റ​ഡ് പ്ലാ​റ്റ്ഫോം വ​ഴി ഓ​ൺ​ലൈ​നി​ലു​ടെ​യും ലേ​ലം ചെ​യ്യു​ന്നു​ണ്ട്. 

വാ​ഹ​ന​ങ്ങ​ളു​ടെ ലേ​ല​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി 2022 ന​വം​ബ​ർ 14ന് ​മെ​ക്കാ​നി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കും ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കും സ​ർ​ക്കാ​ർ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത ജം​ഗ​മ​വ​സ്തു​വ​ക​ക​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ങ്ങേ​ണ്ടി​വ​രു​ന്ന​വ​ക്ക് പ​ക​ര​മാ​യി 2011 കേ​ര​ള പോ​ലീ​സ് ആ​ക്ട് വ​കു​പ്പ് 56(7) പ്ര​കാ​രം പൊ​ലീ​സ് വ​കു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ക​യോ ലേ​ല​ത്തി​ൽ വി​ൽ​പ​ന​ക്ക് വെ​ക്കു​ക​യോ​യാ​ണ് ചെ​യ്യു​ന്ന​ത്.

police seized vehicles

എന്നാൽ ഇത്തരം ലേല നടപടികളോ വാഹനങ്ങൾ പോലീസ് വകുപ്പിന് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റുകയോ ചെയ്യുന്നില്ല. ലേല നടപടികൾ നേരത്തിയാക്കിയാൽ പല വാഹനങ്ങളും തുരുമ്പ് വിലക്ക് ലേലം ചെയ്യേണ്ടി വരില്ല. ഉപയോഗ്യമായിരിക്കുമ്പോൾ ലേലം ചെയ്യുന്നതും സ്ക്രാപ്പ് ആയി ലേലം ചെയ്യുന്നതും തമ്മിൽ ലഭിക്കുന്ന തുകയിൽ വലിയ അന്തരം ഉണ്ട്. 

സംസ്ഥാനത്തെ സ്റ്റേഷനുകൾ തോറും വിവിധ കേസുകളിലായി കെട്ടികിടക്കുന്നത് 26,708 വാഹനങ്ങൾ ആണെന്ന് ആഭ്യന്തര വകുപ്പ് കണക്കുകൾ തന്നെ വ്യക്തമാക്കുമ്പോൾ ഇതിൽ തീർപ്പുണ്ടാക്കാൻ അടിയന്തിര നടപടി എടുക്കേണ്ടതും വകുപ്പ് തന്നെയാണ്.