സഹകരണ ബാങ്കുകളുടെ സഹകരണം

bank
ജനകീയ അടിത്തറയുള്ള പ്രസ്ഥാനമായ  സഹകരണ മേഖലയിൽ തട്ടിപ്പ് ആരോപണങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ സഹകരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് എത്രത്തോളം സുരക്ഷിതം നൽകുന്നു എന്നത് ചർച്ചയാകപെടെണ്ടതാണ്.

സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും അതെടുത്ത് ചികിൽസിക്കാൻ കഴിയാതെ കരുവന്നൂർ സ്വദേശിനി  മരണപ്പെട്ടതും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും  ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും  വേണ്ടപ്പെട്ടവർ ഉറപ്പ് നൽകുന്നുണ്ട്.കരിവന്നൂർ സംഭവം വെച്ച് എല്ലാത്തിനെയും സാമാന്യവൽക്കരിക്കുന്നത് ശരിയായ നടപടിയില്ല. ഇതോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ ആണ് സഹകരണ മേഖലയിൽ ഉണ്ടായത്.സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ ഏകീകൃത സോഫ്റ്റ്‌വെയർ അടക്കം പരിഷ്‌ക്കാരം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. 

corporative bank

സഹകരണ ബാങ്കുകളുടെ അടിസ്ഥാനം 

ബ്രിട്ടനിലും, ജർമ്മനിയിലും രൂപീവത്കരിച്ച ഇത്തരത്തിലുള്ള സഹകരണ വായ്പാ സംഘങ്ങളുടെ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, പത്തൊന്പതാം നൂററാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം ചുവടുറപ്പിക്കുന്നത്. ജോയിന്റ് സ്‌റേറാക്ക് കമ്പനികൾക്കും, പങ്കാളിത്ത സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും ബദലായാണ് സഹകരണ ബാങ്കുകള്‍ രൂപം കൊണ്ടത്.

പട്ടണങ്ങളിലും, അർദ്ധ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകള്‍.  സാധരണക്കാരന്റെ ആവശ്യം നിറവേറ്റാന്‍ ഈ ബാങ്കിഗ് മേഖലയെ ഉള്ളു. എപ്പോള്‍ പോയാലും അവനവന് വേണ്ടുന്ന കാര്യം നടക്കാന്‍ മറ്റുള്ള ബാങ്കുകളെക്കാള്‍ സഹകരണ ബാങ്കുകള്‍ മുൻപന്തിയില്‍ അതുകൊണ്ട് വലിയ വലിയ ബാങ്കുകളെ അപേക്ഷിച്ചു കൊണ്ട്‌ ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടത്തപെടുന്ന ഒന്നാണ്.

സഹകരണ ബാങ്കുകളുടെ അടിസ്ഥാനം, തുറന്ന അംഗത്വവും ജനാധിപത്യ മാതൃകയിലെ തീരുമാനങ്ങളും, അന്യോന്യ സഹായ സഹകരണത്തിലുമാണ് ഈ ബാങ്കുകൽ നിലനില്ക്കുനന്നത്. അതുകൊണ്ട് തന്നെ നല്ല വളർച്ചയില്‍ മുന്നോട്ട് പോകാനും ഇവർക്ക് കഴിയുന്നു.

സഹകരണ ബാങ്കുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലുമുള്ള താഴ്ന്ന വരുമാനക്കാരുടെയും, ഇടത്തരക്കാരുടെയും ഇടയിൽ നിന്ന് സ്വരൂപിക്കുന്ന സമ്പാദ്യങ്ങൾ താരതമ്യേന സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിന്, വായ്പകൾ നൽകുന്നതിന് ഉപയോഗപ്പെടുത്തുന്നു. 

 കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്ല നിലയില്‍ പ്രവർത്തിക്കുന്നു . ഇതര ബാങ്കിംഗ് സ്ഥാപനങ്ങളെ അനുസരിച്ചല്ല ഇവര്‍ പ്രവർത്തിക്കുന്നത്. ഗ്രാമ, പട്ടണ പ്രദേശങ്ങളിലുള്ള താഴ്ന്ന വരുമാനക്കാരുടെയും, സാധാരണക്കാരായ ഇടത്തരക്കാരുടെയും ഇടയിൽ നിന്ന് സ്വരൂപിക്കുന്ന സമ്പാദ്യങ്ങൾ താരതമ്യേന സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിനും മറ്റുള്ള ആളുകൾക്കും  വളരെ ഈസിയായി വായ്പകൾ നൽകുന്നതായി കാണാം. അത് കൊണ്ട് തന്നെ സാധാരണ ജനത്തിന് ഇതൊരു വലിയ ആശ്വാസമാണ് അനുഗ്രഹവുമാണ് നൽകുന്നത്.

ഒരുപറ്റം ജനതയുടെ ജീവിതത്തിന്റെ അടിത്തട്ടിൽ കഴിയുന്ന എല്ലാവിഭാഗം ജനങ്ങളുടെയും ദൈനംദിന ചെലവുകളും നിക്ഷേപങ്ങളും സമ്പാദ്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നതാണ് മൊത്തം സഹകരണമേഖല ബാങ്കുകള്‍. നിരവധി പരാതികളും പ്രതിസന്ധികളും സഹകരണ ബാങ്കുകൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.അവയെല്ലാം പരിഹാരം കണ്ട് സഹകരണ ബാങ്കുകൾ സാധാരണ ജനങളുടെ ആവശ്യത്തിനൊപ്പം നില്കുന്നു എന്നത് ആണ് പ്രതിസന്ധികളിലും ഇതിന്റെ വിജയം