രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേട്ടങ്ങളുടെ തലയെടുപ്പിൽ തദ്ദേശസ്വയംഭരണ,​ എക്സൈസ് വകുപ്പുകൾ

01

രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ നേട്ടങ്ങളുടെ തലയെടുപ്പിലാണ് തദ്ദേശസ്വയംഭരണ,​ എക്സൈസ് വകുപ്പുകൾ. രണ്ടു വകുപ്പിലുമായി അഞ്ചുവർഷം കൊണ്ട് 79 പരിപാടികൾ പൂർത്തിയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഒരുവർഷത്തിനകം അതിൽ 25 പദ്ധതികളാണ് പ്രാവർത്തികമാക്കിയത്.​ ഇരുവകുപ്പുകളും അതിവേഗം ഉയരുമ്പോൾ മന്ത്രിയായ എം.വി. ഗോവിന്ദന്റെ ആഹ്ളാദവാക്യം ഇങ്ങനെ; കൊവിഡും പ്രകൃതിക്ഷോഭങ്ങളും മാത്രമല്ല,​ രാഷ്ട്രീയ എതിർപ്പുകളെയും ധീരമായി നേരിട്ട് വികസന പ്രവർത്തനങ്ങളുമായി മുന്നേറാൻ കഴിഞ്ഞത് അഭിമാനകരം. സാധാരണക്കാർക്കാർക്കും തീരെ പാവപ്പെട്ടവർക്കുമായുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലമായും കുറ്റമറ്റ വിധത്തിലും നിർവഹിക്കുക എന്നതാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അജണ്ടയിലെ ഒന്നാം ഇനം. മാറിയ കാലത്തിനനുസരിച്ച് പുതുതലമുറയ്ക്ക് ഇണങ്ങുന്ന വിധത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചും,​ പുതിയ വികസന മാതൃകകൾ ആവിഷ്കരിച്ചും മുന്നേറുക ലക്ഷ്യം. 

1

ലഹരിവിമുക്ത കേരളത്തിനാണ് എക്സൈസ് വകുപ്പിന്റെ യത്നം. ഒപ്പം പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുകയും വേണം. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് എന്ന ആശയമാണ് തദ്ദേശവകുപ്പിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രധാനനേട്ടം. 
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനിയറിംഗ് വിഭാഗങ്ങളെയും,​ നഗര- ഗ്രാമാസൂത്രണ വകുപ്പുകളെയും റൂറൽ, അർബൻ, പ്ലാനിംഗ്, എൻജിനിയറിംഗ് എന്നീ നാലുവിഭാഗങ്ങളിലേക്കു ചുരുക്കിയാണ് ഏകീകൃത വകുപ്പ്. എൻജിനിയറിംഗ് വിഭാഗത്തിന് പുതിയ പേരും വന്നു, ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ആൻഡ് എൻജിനിയറിംഗ്. 

2

ഏകീകൃത വകുപ്പിന് തദ്ദേശസ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായകമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ, എംപവർമെന്റ്, ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് എന്നീ ഉപവിഭാഗങ്ങളുണ്ടാകും. പ്രിൻസിപ്പൽ ഡയറക്ടർ ആണ് ഏകീകൃത വകുപ്പിന്റെ മേധാവി. തദ്ദേശ സ്ഥാപനങ്ങൾക്ക് വകുപ്പ് ഭരണപരമായ സഹായമെത്തിക്കും. 31,000 ത്തിലധികം സ്ഥിര ജീവനക്കാരും 7000 ത്തോളം കണ്ടിൻജന്റ് ജീവനക്കാരും ചേരുന്ന പൊതുസർവീസാണ് സംസ്ഥാനത്താകെ ഏകീകൃത കാര്യാലയങ്ങൾ സഹിതം നിലവിൽ വന്നത്. ഇതിനു പുറമേ പല പ്രധാന പദ്ധതികളും തദ്ദേശസ്വയംഭരണ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. 

3

അതിദരിദ്രരെ കണ്ടെത്തി, ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പു തന്നെ അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ പൂർത്തിയാക്കി. വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിനു നടത്തിയത്. ആരോഗ്യ,​ കുടുംബക്ഷേമ രംഗത്തെ കേരള മോഡലിന്റെ തുടർച്ചയാണ് സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അതിജീവന പദ്ധതി തയ്യാറാക്കുന്ന ജനകീയ മുന്നേറ്റം. സ്ത്രീപക്ഷംസ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രവണതകൾക്കുമെതിരെ സമഗ്രമായ പ്രചാരണ,​ ബോധവത്കരണ പദ്ധതിയാണ് സ്ത്രീപക്ഷ നവകേരളം.14 ജില്ലകളിലും സ്ത്രീശക്തി കലാജാഥ അവതരണങ്ങൾ നടത്തി. പോസ്റ്റർ പ്രചരണം,​ സ്ത്രീധനത്തിനെതിരായ സോഷ്യൽ മീഡിയ ചലഞ്ച്, റീൽസ് വീഡിയോ തയ്യാറാക്കൽ തുടങ്ങി സമൂഹ മാധ്യമങ്ങളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണങ്ങൾക്കു പുറമേ, ചുവർചിത്ര കാമ്പെയിൻ, കോളേജ് വിദ്യാർത്ഥികൾക്കായി വെബിനാറുകൾ, സ്ത്രീധനം സംബന്ധിച്ച അഭിപ്രായ സർവേ തുടങ്ങിയവ സംഘടിപ്പിച്ചു. 

4

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സ്ത്രീപക്ഷ നവകേരള പദ്ധതി യാഥാർത്ഥ്യമാക്കുക. വാതിൽപ്പടി സേവനം അശരണർക്കും ആലംബഹീനർക്കുമായുള്ള പദ്ധതി. സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ ഇത് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷ തയ്യാറാക്കൽ, സാമൂഹിക സുരക്ഷാ പെൻഷൻ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചു നൽകൽ, പാലിയേറ്റീവ് കെയർ, ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ. ഘട്ടംഘട്ടമായി മറ്റു സേവനങ്ങളും ഉൾപ്പെടുത്തും. സേവനങ്ങൾ ഓൺലൈനിൽതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ വഴി ജനങ്ങൾക്ക് ലഭ്യമാക്കാൻ ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കിയത് മറ്റൊരു പ്രധാന നേട്ടം. 

5

ഐ.എൽ.ജി.എം.എസിന്റെ സെർവർ ശേഷി വർദ്ധിപ്പിക്കാൻ ആമസോൺ ക്ലൗഡ് സൗകര്യം ലഭ്യമാക്കി. പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകളും ഫീസുകളും സ്വന്തം കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ചോ അക്ഷയകേന്ദ്രത്തിലൂടെയോ കുടുംബശ്രീ ഹെൽപ്പ്‌ ഡെസ്‌ക് വഴിയോ സമർപ്പിക്കാനും അടയ്ക്കാനുമാകും. സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഐ.ബി.പി.എം.എസ് (ഇന്റഗ്രേറ്റഡ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) സേവനം ഉറപ്പുവരുത്താനും ഒരു വർഷത്തിനിടെ സാധിച്ചു. 

6

ലഹരിമുക്ത കേരളം വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാൻ സ്കൂൾ, കോളേജ് തലങ്ങളിൽ ബോധവത്കരണ പ്രവർത്തനം ഊർജ്ജിതമാക്കി. ആദിവാസി, തീരദേശ മേഖലകൾക്കായും പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചു. പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ കള്ള് വ്യവസായ വികസനബോർഡ് യാഥാർത്ഥ്യമാക്കി. ഇതിലൂടെ കേരകർഷകരുടെ ക്ഷേമം ഉറപ്പാക്കും. കള്ളുചെത്ത് വ്യവസായത്തിലേക്ക് കൂടുതൽപേരെ ആകർഷിക്കും. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് പരിശീലനവും നൽകും.