അടിവസ്ത്രം അഴിപ്പിച്ച് നീറ്റ്

02
ആ​യൂ​ർ​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​നീ​റ്റ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​നൂ​റോ​ളം​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​അ​ടി​വ​സ്ത്രം ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​റി​ലെ​ ​ബീ​പ് ​ശ​ബ്ദ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​ർ​ബ​ന്ധി​ച്ച് ​അ​ഴി​ച്ചു​ ​വ​യ്പി​​​ച്ച​ ​പ്രാ​കൃ​ത​ ​ന​ട​പ​ടി​യി​ൽ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം ഇപ്പോഴും തുടരുകയാണ്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ്ര​തി​ഷേ​ധം​ കേ​ന്ദ്ര​ത്തെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​രണ്ട് കുട്ടി​കളുടെ രക്ഷി​താക്കളുടെ പരാതി​യി​ൽ സ്ത്രീത്വത്തെ അപമാനി​ച്ചതി​ന് പൊലീസ് കേസെടുത്തു. യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ത്ത​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്ത​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​നും​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വ​സ്ത്ര​മ​ഴി​ച്ച് ​പ​രി​ശോ​ധി​ച്ച​ത്.​ ​ശൂ​ര​നാ​ട് ​ച​ക്കു​വ​ള്ളി​ സ്വദേശി​ പെൺ​കു​ട്ടി​​​യു​ടെ​ ​പി​​​താ​വ് ​റൂ​റ​ൽ​ ​എ​സ്.​പി​​​ക്ക് ​പ​രാ​തി​​​ ​ന​ൽ​കി​​​യ​തോ​ടെ​യാ​ണ് ​വി​​​വ​രം​ ​പു​റ​ത്ത​റി​​​ഞ്ഞ​ത്.​ ​പ്ര​തി​​​ഷേ​ധ​വു​മാ​യി​​​ ​വി​​​ദ്യാ​ർ​ത്ഥി​​,​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ൾ​ ​കോ​ളേ​ജി​​​ലേ​ക്ക് ​ഇ​ന്ന​ലെ​ ​ന​ട​ത്തി​​​യ​ ​മാ​ർ​ച്ച് ​സം​ഘ​ർ​ഷ​ത്തി​​​ൽ​ ​ക​ലാ​ശി​​​ച്ചു.​ ച​ട​യ​മം​ഗ​ലം​ ​വ​നി​താ​ ​എ​സ്.​ഐ​ ​പ്രി​യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഊ​രി​ ​മാ​റ്റി​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ ​മു​റി​​​യി​​​ൽ​ ​കൂ​ട്ടി​​​യി​​​ട്ടെ​ന്നും​ ​പ​രീ​ക്ഷ​ ​തീ​രും​വ​രെ​ ​ധ​രി​​​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​​​ല്ലെ​ന്നും​ ​പ​രാ​തി​​​യി​​​ലു​ണ്ട്.​ ​പെ​ൺ​കു​ട്ടി​​​ക​ൾ​ക്ക് ​ആ​ത്മാ​ഭി​മാ​ന​ത്തി​ന് ​പോ​റ​ലേ​റ്റ് ​ആ​ത്മ​വി​​​ശ്വാ​സം​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ന​ന്നാ​യി​​​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​ക​ഴി​​​ഞ്ഞി​​​ല്ലെ​ന്നും​ ​ര​ക്ഷാ​ക​ർ​ത്താ​ക്കൾ​ ​ആ​രോ​പി​​​ക്കു​ന്നു. 

1

ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ 5.20​ ​വ​രെ​യാ​യി​രു​ന്നു​ ​പ​രീ​ക്ഷ.​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​അ​ഞ്ഞൂ​റി​ന് ​മു​ക​ളി​ൽ​ ​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​രാ​വി​ലെ​ 11​ ​മു​ത​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഹാ​ളി​ലേ​ക്ക് ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ഇ​ല​ക്ട്രോ​ണി​ക്,​ ​മെ​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​നാ​യി​രു​ന്നു​ ​ദേ​ഹ​പ​രി​ശോ​ധ​ന.​ ​അ​ടി​വ​സ്ത്ര​ത്തി​ൽ​ ​മെ​റ്റ​ൽ​ ​ബ​ക്കി​ൾ​ ​ക​ണ്ടെ​ത്തി​യ​പ്പോ​ൾ​ ​ഇ​ള​ക്കി​ ​മാ​റ്റാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​അ​ടി​വ​സ്ത്രം​ ​പൂ​ർ​ണ​മാ​യും​ ​അ​ഴി​ച്ചു​മാ​റ്റി​ച്ചു.​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​വ​നി​ത​ക​ളും​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​പു​രു​ഷ​ന്മാ​രു​മാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ ​ധ​രി​ക്കാ​വു​ന്ന​ ​വ​സ്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ഒ​ഴി​വാ​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​നേ​ര​ത്തെ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കാ​റു​ണ്ട്.​ ​ഇ​തി​ന്റെ​ ​ബ​ല​ത്തി​ലാ​ണ് ​കു​ട്ടി​ക​ളെ​ ​അ​പ​മാ​നി​ച്ച​ത്. 

അതേസമയം, നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ ഇപ്പോൾ രംഗത്ത് വരുകയാണ്. കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നിൽ മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അടിവസ്ത്രം കൈയിൽ ചുരുട്ടികൊണ്ട് പോകാൻ പറഞ്ഞതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിൽ വച്ചാണ് പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം വസ്ത്രം മാറാൻ പറയുകയായിരുന്നു. 

2

അടിവസ്ത്രം മാറാൻ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്. എന്നാൽ, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങൾ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാൾ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാർത്ഥികൾ പരാതി പറഞ്ഞു. പലർക്കും ഷാൾ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം അഴിച്ചുമാറ്റിയത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരയാക്കി. 

രണ്ടു വശത്തേക്കും മുടി മുന്നിലേക്ക് ഇട്ടാണ് ക്ലാസിൽ കയറിയത്. ആൺകുട്ടികൾക്കൊപ്പം ഒന്നിച്ച് പരീക്ഷ എഴുതേണ്ടി വന്നതും മാനസിക പ്രയാസമുണ്ടാക്കിയതായി അവർ പറഞ്ഞു. എന്നാൽ പുറത്തിറങ്ങിയപ്പോൾ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കാണ് കണ്ടതെന്നും വസ്ത്രം കൈയിൽ ചുരുട്ടി കൊണ്ട് പോകാനാണ് അവിടെ നിന്നവർ പറഞ്ഞതെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടി. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം സംസ്ഥാനത്തിന് കടുത്ത അഭമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.