ആവിഷ്കാരസ്വാതന്ത്ര്യവും, സമാധാന നൊബേൽ പുരസ്‌കാരവും

peace nobel 2021

2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് രണ്ട് മാധ്യമപ്രവർത്തകരാണ് അർഹരായത്. ഫിലിപ്പീൻസ് വംശജയായ മരിയ റെസ്സയും,ദിമിത്രി മുറട്ടോവുമാണ് ആ രണ്ടുപേർ. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നെടും തൂണായ ആവിഷ്കാര സ്വാതന്ത്ര്യം കാത്തു രക്ഷിക്കാൻ ആയി നടത്തിയ ഉദ്യമങ്ങൾ മാനിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി ഇരുവർക്കും പുരസ്കാരം നൽകിയത്.ജനാധിപത്യം,സമാധാനം- ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ട് ആശയങ്ങള്‍. പക്ഷേ,ഇവ നിലനിൽക്കണമെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന അടിത്തറ ആവശ്യമാണ്.


 

സ്വന്തം രാജ്യത്ത് നടക്കുന്ന അധികാരദുർവിനിയോഗത്തെയും അതിക്രമങ്ങളെയും വളർന്നുവരുന്ന ഏകാധിപത്യത്തെ യും എതിരിടാൻ ആവിഷ്കാര സ്വാതന്ത്ര്യത്തെ സമർഥമായി വിനിയോഗിച്ച മാധ്യമപ്രവർത്തകയാണ് മരിയ റെസ്സ. ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ ആണ് മരിയ ജനിച്ചത്. ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നോബൽ ജേതാവ് കൂടിയാണ് മരിയ.അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് വേണ്ടിയാണ് മരിയ റാപ്പ്ളർ എന്നാൽ ഡിജിറ്റൽ മീഡിയ കമ്പനി സ്ഥാപിക്കുന്നത്. ഫിലിപ്പീൻസിൽ 2016 അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡിഗ്രോയുടെ ഭരണകൂടത്തിന്റെ അധികാരദുർവിനിയോഗ ത്തെ അവർ ധീര പൂർവ്വം വിളിച്ചുപറഞ്ഞു. ഭരണകൂടത്തിന് മയക്കുമരുന്ന് വിരുദ്ധ കമ്പനിയിലെ ക്രമക്കേടുകൾ പൊതുജനങ്ങൾക്കു മുന്നിൽ കൊണ്ടുവന്നു.ഭരണകൂടത്തിന് മരിയ അനഭിമതയാകാന്‍ ഇനിയും കാരണങ്ങളുണ്ടായിരുന്നു. വ്യാജവാര്‍ത്തകള്‍ക്കെതിരേ ആഗോളതലത്തിലുള്ള പോരാളി കൂടിയായിരുന്നു അവര്‍. വ്യാജവാര്‍ത്താ പ്രചാരണം, എതിരാളികളെ അപമാനിക്കല്‍ തുടങ്ങിയവയ്ക്ക് സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും മരിയയും റാപ്പ്‌ളറും തെളിവുകള്‍ നിരത്തി വ്യക്തമാക്കി.

peace nobel winner

2020 ജൂണില്‍ മരിയ അറസ്റ്റിലാവുകയും തടവിന് വിധിക്കപ്പെടുകയും ചെയ്തു. അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റമായിരുന്നു മരിയയ്ക്കു മേല്‍ ചുമത്തിയത്. നീതിയുടെയും ജനാധിപത്യത്തിന്റെയും പരാജയമെന്നാണ് ശിക്ഷാവിധിയെ റാപ്പ്‌ളര്‍ വിശേഷിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ മരിയ കോര്‍ട്ട് ഓഫ് അപ്പീലില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.എട്ടോളം കേസുകളാണ് മരിയക്കും അവരുടെ മാധ്യമ  സ്ഥാപനത്തിനും എതിരെ ഫിലിപ്പീൻ ഭരണകൂടം ഫയൽ ചെയ്തിരുന്നത് ഇതിൽ ചില കേസുകൾ പിന്നീട് തള്ളി പോയി.

സീഡ്‌സ് ഓഫ് ടെറര്‍: ആന്‍ ഐവിറ്റ്‌നസ് അക്കൗണ്ട് ഓഫ് അല്‍ഖൈ്വദാസ് ന്യൂവസ്റ്റ് സെന്റര്‍, ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്‌സ്ബുക്ക്: 10 ഡെയ്‌സ് ഓഫ് അബ്ഡക്ഷന്‍, 10 ഇയേഴ്‌സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്.


 


 

റഷ്യൻ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്റൻ ഇൻ ചീഫാണ് ദിമിത്രി മുറടോവ്. റഷ്യൻ സർക്കാരിനെ വിമർശിക്കുകയും അഴിമതി വിവരങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയും ചെയ്ത പത്രമാണ് നൊവായ ഗസെറ്റ. രാജ്യത്ത് നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ തുടർച്ചയായി ശബ്ദമുയർത്തിയതോടെയാണ് പത്രം ലോകശ്രദ്ധയാകർഷിച്ചത്. കഴിഞ്ഞ 24 വർഷമായി നൊവായ ഗസെറ്റയുടെ എഡിറ്റൻ ഇൻ ചീഫാണ് ദിമിത്രി.സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.

peace nobel winner