മുസ്‌ലിംകൾക്കും ദളിതർക്കും രാജ്യത്തെ ആശുപത്രികളിൽ നേരിടേണ്ടി വരുന്നത് കടുത്ത വിവേചനം

survey report
ഇന്ത്യ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം കണ്ടെത്താൻ മോദി കാലവും അതിന് മുൻപുള്ള, അതായത് 2014 ന് മുൻപുള്ള കാലവും തമ്മിൽ ഒരു താരതമ്യ പഠനം വേണ്ടി വരും. എങ്കിലും വലിയ പഠനം നടത്താതെയും പറയാം ഇന്ത്യ അത്ര ഗുണകരമായ ഒരു പ്രവണതയോടെ മുന്നോട്ട് അല്ല പോകുന്നത് എന്ന്. മതഭ്രാന്ത്, ജാതിഭ്രാന്ത് മൂത്ത ഒരു കൂട്ടം മനുഷ്യരുടെ ഇടമായി മാറുകയാണ് രാജ്യം.

2018ൽ ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ, രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ എ​ത്ര​ത്തോ​ളം ന​ട​പ്പാ​കു​ന്നു​വെ​ന്ന് കണ്ടെത്താനായി സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഓ​ക്സ്ഫാം ന​ട​ത്തി​യ സ​ർ​വേ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. മതേതര രാഷ്ട്രമെന്ന് അഭിമാനം കൊള്ളുന്ന, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു രാജ്യവും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സർവേ റിപ്പോർട്ടിൽ ഉള്ളത്. ശാസ്ത്രം ഏറെ മുന്നേറിയ ഇക്കാലത്തും ശാസ്ത്രം പഠിച്ചിറങ്ങിയവർ പോലും മനുഷ്യരോട് വിവേചനപരമായി പെരുമാറുന്നു എന്ന് റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ഏറ്റവും കൂടുതൽ വിവേചനം നേരിടേണ്ടി വരുന്നത് മുസ്‌ലിം വിഭാഗത്തിനാണ്. ആശുപത്രികളിൽ എത്തുന്ന മുസ്‌ലിം രോഗികളിൽ മൂന്നിലൊന്നിനും കടുത്ത വിവേചനം നേരിടേണ്ടി വരുന്നു. അതായത് ഏകദേശം 33 ശതമാനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ മുസ്‌ലിങ്ങൾ നേരിടേണ്ടി വരുന്ന വിവേചനത്തിന്റെയും അവഗണനയുടെയും അരക്ഷിതാവസ്ഥയുടെയും മറ്റൊരു മുഖം കൂടിയാണ് ഇത്.

മു​സ്​​ലിം​ക​ളെ കൂ​ടാ​തെ, രാജ്യത്ത് എന്നും അരികുവത്കരിക്കപ്പെട്ട ദളിത് വിഭാഗവും ഈ അവഗണന നേരിടുന്നുണ്ട്. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ 22 ശ​ത​മാ​നം, പ​ട്ടി​ക​ജാ​തി​ക്കാ​രി​ൽ 21 ശ​ത​മാ​നം, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യും വി​വേ​ച​നം നേ​രി​ടു​ന്ന​താ​യി പഠനം പറയുന്നു. അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം നിരോധിച്ച ഒരു രാജ്യത്ത് തന്നെയാണ് മോഡേൺ മെഡിസിന്റെ കാലത്ത് ഇത്തരം പ്രവണത നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി മാറ്റി നിർത്തപ്പെടുന്ന ഒരു ജനതയാണ് ഇത്തരത്തിൽ വീണ്ടും വിവേചനം നേരിടേണ്ടി വരുന്നത്.

28 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​ഞ്ച് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 3890 പേ​രാ​ണ് ഫെ​ബ്രു​വ​രി, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ നടന്ന സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യ​ത്.  2018ൽ ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി 2019 ജൂ​ണി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇത് നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടി നടത്തിയ സർവേക്ക് ലഭിച്ചത് പക്ഷേ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

''തൊ​ട്ടു​കൂ​ടാ​യ്മ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. ദ​ലി​ത​രു​ടെ കൈ​തൊ​ട്ട്​ നാ​ഡി​മി​ടി​പ്പ് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ചി​ല ഡോ​ക്ട​ർ​മാ​ർ വി​മു​ഖ​ത കാ​ട്ടു​ന്നു. ഇ​ത്ത​ര​ക്കാ​ർ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് രോ​ഗ​വി​വ​രം കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ​പോ​ലും ത​യാ​റാ​കു​ന്നി​ല്ല'' - സ​ർ​​വേ​യു​ടെ ചു​മ​ത​ല​യു​ള്ള അ​ഞ്ജ​ല ത​നേ​ജ പ​റ​യു​ന്നു. കോവിഡ് രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയ ആദ്യകാലത്ത് ത​ബ്​​ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഡ​ൽ​ഹി​യി​ൽ നടത്തിയ സ​മ്മേ​ള​ന​ത്തി‍െന്റെ പേ​രി​ൽ ഇവർ ഏറെ ക്രൂശിക്കപ്പെട്ടു. അ​ന്ന് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​ത് തെ​റ്റാ​യെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മൂ​ഹ​ത്തി​ൽ നി​ല​വി​ലു​ള്ള പ​ല മു​ൻ​വി​ധി​ക​ളും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യാണ് സർവേ പറയുന്നത്. എന്നാൽ ഇത് ഉണ്ടാക്കുന്ന ഫലം ചെറുതല്ല. തൊടാതെയും രോഗവിവരങ്ങൾ കൃത്യമായി ചോദിക്കാതെയും നൽകുന്ന ചികിത്സ ഏറെ അപകടങ്ങൾ വിളിച്ചുവരുത്തും. ആരോഗ്യ പ്രവർത്തകരിൽ നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകാൻ കാരണമായേക്കും.
 
മതപരവും ജാതിപരവുമായ ഇത്തരം 'തൊട്ടുകൂടായ്മയ്ക്ക്' പുറമെ, 2018ൽ ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖയുടെ നഗ്‌നമായ മറ്റു ലംഘനങ്ങളും നടക്കുന്നതായും സർവേയിൽ കണ്ടെത്തി. രാജ്യത്തെ 35 ശ​ത​മാ​നം സ്ത്രീ​ക​ളേ​യു മ​റ്റൊ​രു സ്ത്രീ ​സാ​ന്നി​ധ്യ​മി​ല്ലാ​തെ പു​രു​ഷ ഡോ​ക്ട​ർ​മാ​ർ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്നു എന്നാണ് സ​ർ​വേ​യി​ലെ മറ്റൊരു കണ്ടെത്തൽ. പ​രി​ശോ​ധ​ന മു​റി​യി​ൽ മ​റ്റൊ​രു വ​നി​ത ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ർ​ഗ​രേ​ഖ അ​നു​ശാ​സി​ക്കു​ന്ന​ത്. ഇതിനെ അട്ടിമറിക്കുന്നതാണ് സർവേ ഫലം.

അ​സു​ഖ​ത്തെ കു​റി​ച്ച്​ കൃ​ത്യ​മാ​യി കേ​ൾ​ക്കാ​തെ​യാ​ണ് മ​രു​ന്നും പ​രി​ശോ​ധ​ന നി​ർ​ദേ​ശ​ങ്ങ​ളും എ​ഴു​തു​ന്ന​തെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 74 ശ​ത​മാ​നം പേ​രും പ​റ​യു​ന്നു. മുറിവൈദ്യൻ ആളെകൊല്ലും എന്ന പഴഞ്ചൊല്ലിന്റെ മറ്റൊരു പതിപ്പാണ് ഇത്. രോഗമറിയാതെ ചികിത്സ ചെയ്യുന്നത് ആളെകൊല്ലും. രോഗകാരണങ്ങൾക്ക് അപ്പുറത്തേക്ക് രോഗത്തിന് നൽകേണ്ട ചികിത്സ ഇത്തരം ക്ഷമയില്ലായ്മ കാരണം ഇല്ലാതാകും. 

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷന്റെ മാ​ർ​ഗ​രേ​ഖ പാ​ലി​ക്കു​ന്നുണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് സ​ർ​വേ നി​ർ​ദേ​ശി​ക്കു​ന്നു. പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം വേ​ണം. നി​ല​വി​ൽ പ​രാ​തി​ക​ളു​മാ​യി പൊ​ലീ​സി​നെ​യും കോ​ട​തി​യെ​യു​മാ​ണ് സ​മീ​പി​ക്കു​ന്ന​ത്. ഇ​ത് ഏ​റെ സ​മ​യ​വും പ​ണ​വും ചെ​ല​വു​മു​ള്ള കാ​ര്യ​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.