ദുബൈ എക്സ്പോ വിവിധ പാക്കേജുകളുമായി അൽ ഹിന്ദ് ട്രാവല്‍സ്

expo

ബഹ്‌റൈൻ: ദുബൈ എക്സ്പോയിലേക്ക് പോയിൽ പോകുന്നവർക്ക് വ്യത്യസ്ത പാക്കേജുമായി പ്രശസ്തരായ അൽ ഹിന്ദ് ട്രാവത്സും. ദുബൈ എക്സ്പോയുടെ അംഗീക്യത ടിക്കറ്റ് റീസെല്ലറാണ് അൽ ഹന്ദ് ട്രാവത്സ്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഓഫിസുകളിലൂടെയും വിവിധ ശാഖകളിലൂടെയും എക്സ്പോ ടിക്കറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്.

മൂന്ന് രാത്രികളും നാല് പകലുകളുമായുള്ള സന്ദർശക പാക്കേജിൽ മറ്റ് നിരവധി കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഹോട്ടൽ താമസം, ബുഫെ ബ്രേക്ക്ഫാസ്റ്റ്, റിട്ടേൺ എയർപോർട്ട് ട്രാൻസ്ഫറുകൾ, ദുബായ് ഹാഫ് ഡേ സിറ്റി ടൂർ, ബാർബെക്യൂ ഡിന്നർ സഹിതമുള്ള മരുഭൂമി യാത്ര കൂടാതെ ഒരു ദിവസത്തെ എക്സ്പോ ടിക്കറ്റ്, സൈറ്റിലേക്കുള്ള ട്രാൻസ്ഫറുകൾ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.

പാക്കേജുകളുടെ ഭാഗമല്ലാതെ, ടിക്കറ്റുകൾ മാത്രം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അൽഹിന്ദ് നെറ്റ്‌വർക്കിലൂടെ ലഭ്യമാണ്. അതിഥികൾക്കായി എല്ലാം സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കാൻ ടീം അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയുട്ടുള്ളതായി ഹോളിഡേസ് മേധാവി പ്രശാന്ത് ഫ്രാൻസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റീന അബ്ദുൽ റഹ്മാൻ എന്നിവർ പറഞ്ഞു.