ത്രിവർണമണിഞ്ഞ് ബഹ്റൈൻ കവാടം

bahrain
 

ബഹ്‌റൈൻ:പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ ജനഹൃദയങ്ങൾ  ഒന്നിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

50 വർഷത്തെ ചരിത്രം 50 ദിവസങ്ങളിലെ ആഘോഷങ്ങളിൽ പ്രതിഫലിക്കും. എമിറേറ്റുകളുടെ ലയനം ഹൃദയങ്ങളുടെ ഐക്യപ്പെടലാണ്. ജനങ്ങൾ ഒരു പതാകയ്ക്കും ഒരു പ്രസിഡന്റിനും ഒരു നിയമത്തിനും കീഴിൽ അണിനിരക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനത്തോടെയാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി ആഭിമുഖ്യത്തിൽ ഒരാഴ്ചനീളുന്ന ആഘോഷ പരിപാടികൾക്കാണു തുടക്കമായത്. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചാണു വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ. ബാബുൽ ബഹ്റൈനിലെ ലിറ്റിൽ ഇന്ത്യ സ്ക്വയർ, ബഹ്റൈൻ നാഷനൽ മ്യൂസിയം, കൾചറൽ ഹാൾ, ആർട്ട് സെൻറർ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക. ഇന്ത്യക്കാരും ബഹ്റൈൻ സ്വദേശികളുമായ കലാകാരന്മാർ പെങ്കടുക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ, കരകൗശല ഉൽപ്പന്നങ്ങളുടെയും തനത് ഭക്ഷ്യ വിഭവങ്ങളുടെയും പ്രദർശനം,, സെമിനാറുകൾ, വെബിനാറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഘോഷപരിപാടികൾ ഈ മാസം 19 വരെ നീളും.