റെഡ് ലിസ്റ്റില്‍ നിന്ന് 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കി ബഹ്റൈന്‍

bahrain
 

മനാമ: റെഡ് ലിസ്റ്റില്‍ നിന്ന് 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കി ബഹ്റൈന്‍. അതേസമയം ഒരു രാജ്യത്തെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അധികൃതരാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ പത്ത് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാന്‍മര്‍, ജോര്‍ജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് റെഡ് ലിസറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.