വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച് സൗദിയിലേക്ക് യാത്ര ചെയിത ആളെ പിടികൂടി

crime
മ​നാ​മ: വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച്​ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​ധി​കൃ​ത​​രെ ക​ബ​ളി​പ്പി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​യാ​ൾ പിടിയിലായി. സൗദിയിൽനിന്ന്  തി​രി​​കെ വ​രും വ​ഴിയാണ്  പി​ടി​യി​ലാ​യിലായത്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ഴി സൗ​ദി​യി​ലേ​ക്ക്​ പോ​കാ​നു​പ​യോ​ഗി​ച്ച അ​തേ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​തി കു​ടു​ങ്ങി​യ​ത്. ബ​ഹ്​​റൈ​നി​ലെ ക​മ്പ​നി​യി​ലേ​ക്ക്​ സൗ​ദി​യി​ൽ​നി​ന്നു​ള്ള ഡ​യ​റ​ക്​​ട​ർ​മാ​രെ വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ്​ പ്ര​തി ക​ര​മാ​ർ​ഗം യാ​ത്ര​ചെ​യ്​​ത​ത്.

കോ​വി​ഡ് ടെ​സ്​​റ്റ്​​ ഫ​ലം ല​ഭി​ക്കു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ ക​ഴി​യേ​ണ്ട​തി​നാ​ൽ അ​തി​ന്​ മു​മ്പ്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ തൻ്റെ  അ​തേ​പേ​രു​ള്ള മ​റ്റൊ​രാ​ളു​ടെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

കോ​സ്​​വെ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​പ്പോ​ൾ ഭാ​ര്യ​യെ വി​ളി​ച്ച്​ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പോ​യി തൻ്റെ  പേ​രി​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ത​ര​പ്പെ​ടു​ത്തി ​മൊ​ബൈ​ലി​ൽ അ​യ​ക്കാ​ൻ പ​​റ​ഞ്ഞെ​ങ്കി​ലും ത​ക്ക​സ​മ​യ​ത്ത്​ ല​ഭ്യ​മാ​യി​ല്ല. ഇ​തോ​ടെ​യാ​ണ്​ ക​ള്ളി​വെ​ളി​ച്ച​ത്താ​യ​ത്. 41കാ​ര​നാ​യ ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്.