പുതിയ യാത്ര നിബന്ധനകൾ

travel
മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍​ക്കു​ള്ള യാ​ത്ര നി​ബ​ന്ധ​ന​ക​ളി​ല്‍ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ള്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.യാ​ത്ര​ക്കാ​ര്‍​ക്ക്​ ഒ​രു കോ​വി​ഡ്​ ടെ​സ്റ്റ്​ മാ​ത്രം വിദേ​ശ​ത്തു​നി​ന്ന്​ ബ​ഹ്​​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ ഒ​രു ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്റ്റ്​ മാ​ത്രം മ​തി എ​ന്ന​താ​ണ്​ പ്ര​ധാ​ന മാ​റ്റം.

അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും ന​ട​ത്തേ​ണ്ട ടെ​സ്റ്റു​ക​ളാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​നി​മു​ത​ല്‍ കോ​വി​ഡ്​ ടെ​സ്റ്റി​ന്​ 16 ദീ​നാ​ര്‍ ഫീ​സ്​ അ​ട​ച്ചാ​ല്‍ മ​തി​യാ​കും. ഇ​തു​വ​രെ 36 ദീ​നാ​റാ​ണ്​ ഫീ​സ്​ അ​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.എ​ല്ലാ യാ​ത്ര​ക്കാ​രും ബ​ഹ്​​റൈ​നി​ല്‍ എ​ത്തു​ന്ന​തി​ന്​ മുമ്പ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. 

വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും എ​ടു​ക്കാ​ത്ത​വ​ര്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള യാ​ത്ര​ക്കാ​ര്‍ താ​മ​സ​സ്ഥ​ല​ത്ത്​ 10 ദി​വ​സ​ത്തെ സ​മ്ബ​ര്‍​ക്ക​വി​ല​ക്കി​ല്‍ ക​ഴി​യ​ണം.കോ​വി​ഡ്​ പ്ര​തി​രോ​ധം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​​​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും. പ​നി, ചു​മ, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍, റാ​പ്പി​ഡ്​ ടെ​സ്റ്റി​ല്‍ പോ​സി​റ്റി​വാ​യ​വ​ര്‍, കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ ടെ​സ്റ്റു​ക​ള്‍ കൂ​ടു​ത​ലാ​യി ന​ട​ത്തും.