അ​റ​ബി ഭാ​ഷാ​പ​ഠ​ന​വും അ​ധ്യാ​പ​ന​വും ഉയർത്താൻ നിർമ്മിത ബുദ്ധി

arabi langauge
ജു​ബൈ​ല്‍: അ​റ​ബി ഭാ​ഷാ​പ​ഠ​ന​വും അ​ധ്യാ​പ​ന രീ​തി​ക​ളും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സൗ​ദി​യി​ല്‍ നി​ര്‍​മി​ത ബു​ദ്ധി പ്രയോജനപ്പെടുത്തുന്നു.ആ​ധു​നി​ക ജീ​വി​ത​ത്തി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ലോ​ക​മെ​മ്ബാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​ന് നി​ഘ​ണ്ടു​ക​ളു​ടെ​യും പ്രോ​ഗ്രാ​മു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ല്‍ സ​ഹാ​യി​ക്കു​ക​യാ​ണ് നി​ര്‍​മി​ത ബു​ദ്ധി ചെ​യ്യു​ന്ന​ത്. 

കി​ങ്​ സ​ല്‍​മാ​ന്‍ ഗ്ലോ​ബ​ല്‍ അ​ക്കാ​ദ​മി ഫോ​ര്‍ അ​റ​ബി​ക് ലാം​ഗ്വേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഭാ​ഷ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ​ഠി​പ്പി​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക എ​ന്നി​വ​യി​ലൂ​ടെ അ​ക്കാ​ദ​മി​യെ ആ​ഗോ​ള റ​ഫ​റ​ന്‍​സ് റി​സോ​ഴ്‌​സാ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. വി​ഷ​ന്‍ 2030ന്‍റെ മ​നു​ഷ്യ​ശേ​ഷി വി​ക​സ​ന പ​രി​പാ​ടി​യു​ടെ അ​നു​ബ​ന്ധ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

 ഭാ​ഷ​ക​ള്‍ പ​ഠി​പ്പി​ക്കു​ന്ന​തി​ലും പ​ഠി​ക്കു​ന്ന​തി​ലും നി​ര്‍​മി​ത ബു​ദ്ധി ഒ​രു പ്ര​ധാ​ന സ​ഹാ​യി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ അ​റ​ബി പ​ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ഒ​ന്നി​ല​ധി​കം പ​ഠ​ന പാ​റ്റേ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് അ​ല്‍-​വാ​ഷ്മി ആ​പ്ലി​ക്കേ​ഷ​ന്‍.അ​റ​ബി ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​ത്തി​ന്‍റെ വേ​ഗം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് അ​ക്കാ​ദ​മി​യു​ടെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും പ​ഠ​നാ​നു​ഭ​വം അ​വ​രു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​ക്കാ​നും ബ​ല​ഹീ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി ശ​ക്തി​പ്പെ​ടു​ത്താ​നും നി​ര്‍​മി​ത ബു​ദ്ധി സ​ഹാ​യി​ക്കു​മെ​ന്ന് കി​ങ്​ സ​ല്‍​മാ​ന്‍ ഗ്ലോ​ബ​ല്‍ അ​ക്കാ​ദ​മി ഫോ​ര്‍ അ​റ​ബി​ക് ലാം​ഗ്വേ​ജ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല അ​ല്‍ വാ​ഷ്മി പ​റ​ഞ്ഞു. സ്‌​മാ​ര്‍​ട്ട് ഡ​യ​ലോ​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സം​സാ​രി​ക്കു​ന്ന​തി​നും കേ​ള്‍​ക്കു​ന്ന​തി​നു​മു​ള്ള ക​ഴി​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​മി​ത ബു​ദ്ധി സ​ഹാ​യി​ക്കും.

കിം​വ​ദ​ന്തി​ക​ള്‍, വി​ദ്വേ​ഷ സം​ഭാ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ തി​രി​ച്ച​റി​യു​ക, ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കു​ക, മ​റ്റു ഭാ​ഷ മേ​ഖ​ല​ക​ള്‍ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ക എ​ന്നി​വ​യൊ​ക്കെ ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. അ​റ​ബി ഭാ​ഷ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​ക്കു​ന്ന​തി​ന് വെ​ര്‍​ച്വ​ല്‍ ലോ​കം ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.