ദുബായ് സഫാരി പാർക്ക് ഈ മാസം 31 നു അടയ്ക്കും

park

ദുബായ്: ദുബായ് സഫാരി പാർക്ക് ഈ മാസം 31 നു അടയ്ക്കും. ദുബായ് മുൻസിപ്പാലിറ്റിയാണ്  ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ദുബൈയിലെ അറിയപ്പെടുന്ന ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായിരുന്നു ദുബായ് സഫാരി പാർക്ക്.

മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പാർക്ക് അടയ്ക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ സീസൺ 31  നു അവസാനിപ്പിക്കും. അടുത്ത സീസൺ സെപ്റ്റംബറിൽ ആയിരിക്കും. അന്ന്  ആയിരിക്കും പാർക്ക് വീണ്ടും തുറക്കുക.

വേനൽകാലത്ത് സാധാരാണ അനുഭവപ്പെടാറുള്ള ചൂട് മൃഗങ്ങളിൽ ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. ഇത്തരം പ്രശ്നനങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് പാർക്ക് അടയ്ക്കുന്നത്.എന്നാൽ പാർക്ക് അടയ്ക്കുന്നതിന് മുൻപ് നിരവധി കലാപരിപാടികൾ പാർക്കിൽ  നടത്തുമെന്ന് അധികൃതർ അറിയിച്ചു. പാർക്ക് നടന്നു കാണുന്നതിനും മറ്റ്‌  യാത്ര സൗകര്യങ്ങളും പാർക്കിൽ തന്നെയുണ്ട്.