കഴിഞ്ഞു പോയത് ചൂ​ടു​കൂ​ടി​യ ഡി​സം​ബ​ര്‍

sun manama
മ​നാ​മ: ക​ഴി​ഞ്ഞു​പോ​യ​ത്​ ചൂ​ടു​കൂ​ടി​യ അ​ഞ്ചാ​മ​ത്​ ഡി​സം​ബ​റാ​ണെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം വ്യ​ക്​​ത​മാ​ക്കി.1902 മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ ചൂ​ടു​ കൂ​ടി​യ ഡി​സം​ബ​റു​ക​ളി​ല്‍ അ​ഞ്ചാം സ്​​ഥാ​ന​മാ​ണ്​ 2021 ഡി​സം​ബ​റി​നു​ള്ള​ത്. ശ​രാ​ശ​രി ചൂ​ട്​ 21.3 ഡി​ഗ്രി​യാ​യി​രു​ന്നു. ശ​രാ​ശ​രി ചൂ​ട്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 22.5 ഡി​ഗ്രി 2001 ഡി​സം​ബ​റി​ലാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടി​യ ചൂ​ട്​ ശ​രാ​ശ​രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 23.9ഉം ​മ​ധ്യ​മ നി​ല​യി​ലെ ശ​രാ​ശ​രി ചൂ​ട്​ 26.3 ഡി​ഗ്രി​യു​മാ​യി​രു​ന്നു.

ഏ​റ്റ​വും കു​റ​ഞ്ഞ ഹു​മി​ഡി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ഡി​സം​ബ​ര്‍ 20ന്​ 27 ​ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പെ​യ്​​ത മ​ഴ 10.9 മി.​മീ​റ്റ​റാ​യി​രു​ന്നു. ഡി​സം​ബ​റി​ലെ ശ​രാ​ശ​രി മ​ഴ 15.2 മി.​മീ​റ്റ​റു​മാ​യി​രു​ന്നു. ഏ​റ്റ​വും അ​ധി​കം മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 2006 ഡി​സം​ബ​റി​​ല്‍ ബ​ഹ്​​റൈ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ 119.6 മി.​മീ​റ്റ​റാ​യി​രു​ന്നു. ഡി​സം​ബ​റി​ലെ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ്​ ഇ​ടി​യും കാ​റ്റും ചേ​ര്‍​ന്ന മ​ഴ പെ​യ്​​ത​ത്. ഡി​സം​ബ​ര്‍ 31ന്​ 8.5 ​മി.​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ പെ​യ്​​ത​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​ത​മാ​ക്കു​ന്നു.

കൂ​ടി​യ ചൂ​ട്​ ഡി​സം​ബ​ര്‍ ര​ണ്ടി​നായിരുന്നു. കൂ​ടി​യ ചൂ​ട് 2001 ഡി​സം​ബ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 26.3 ഡി​ഗ്രി​യാ​യി​രു​ന്നു. ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഈ ​വ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 27.9 ഡി​ഗ്രി​യും ഡി​സം​ബ​ര്‍ 21ന്​ ​ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ​ര്‍​ക്യൂ​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 28.8 ഡി​ഗ്രി​യു​മാ​യി​രു​ന്നു. മ​ധ്യ​നി​ല​യി​ലെ ശ​രാ​ശ​രി ചൂ​ട്​ 18.7 ഡി​ഗ്രി​യാ​യി​രു​ന്നു. 1946 മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട്​ രേ​ഖ​​​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത്​ ഡി​സം​ബ​റാ​ണ്​ ക​ഴി​ഞ്ഞു​പോ​യ​ത്. 2001 ഡി​സം​ബ​റി​ല്‍ കു​റ​ഞ്ഞ ചൂ​ട്​ ശ​രാ​ശ​രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 19.6 ഡി​ഗ്രി​യാ​യി​രു​ന്നു.

ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട്​ ഡി​സം​ബ​ര്‍ 28ന്​ ​എ​യ​​ര്‍​പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 15.5 ഡി​ഗ്രി​യാ​യി​രു​ന്നു. ഡി​സം​ബ​ര്‍ അ​ഞ്ചി​ന്​ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ​ര്‍​ക്യൂ​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ ചൂ​ട്​ 13.1 ഡി​ഗ്രി​യാ​യി​രു​ന്നു. ഹു​മി​ഡി​റ്റി ശ​രാ​ശ​രി 66 ശ​ത​മാ​ന​വും മ​ധ്യ​നി​ല​യി​ല്‍ 80 ശ​ത​മാ​ന​വും കു​റ​ഞ്ഞ​ത്​ 51 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. ഡി​സം​ബ​ര്‍ ഒ​ന്നി​ന്​ 93 ശ​ത​മാ​നം ഹു​മി​ഡി​റ്റി​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.