കോവിഡ് രൂക്ഷമാവുന്നു; അവധി തീരാതെ പ്രവാസികൾ തിരികെ ജോലിക്ക്

plane
സൊ​ഹാ​ര്‍: ഗ​ള്‍​ഫ് രാ​ജ്യ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ പ്ര​വാ​സി​ക​ള്‍ അ​വ​ധി വെ​ട്ടി​ച്ചു​രു​ക്കി ജോ​ലി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​വ​രാൻ തു​ട​ങ്ങി.പ​ക്ഷെ, യാ​ത്ര വി​ല​ക്ക്, ക്വാ​റ​ന്‍റീ​ന്‍ എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ നാ​ട്ടി​ല്‍ കു​ടു​ങ്ങി​പ്പോ​കും എ​ന്ന ചി​ന്ത​യി​ലാ​ണ് പ​ല​രും തി​രി​ച്ചു​വ​ര​വി​ന്​ ഒ​രു​ങ്ങു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി 

വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ പ​ല​രും ലീ​വ്​​ വെ​ട്ടി​ച്ചു​രു​ക്കി തി​രി​ച്ചെ​ത്തു​ന്ന​ത്.ഒ​മാ​നി​ല്‍ ​നി​ന്ന് അ​വ​ധി​ക്ക് പോ​യ പ​ല​രും ലീ​വ് പൂ​ര്‍​ത്തി​യാ​ക്കാ​തെ മ​ട​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന തോ​ത് വ​ര്‍​ധി​ച്ച​തും ഒ​മി​ക്രോ​ണ്‍ സാ​ന്നി​ധ്യ​വും രാ​ജ്യ​ത്ത്​ നി​യ​ന്ത്ര​ണം വ​ന്നേ​ക്കാം എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും യാ​ത്ര നേ​ര​ത്തെ​യാ​ക്കു​ന്ന​ത്. ഒ​രു ഗ​ള്‍​ഫ്‌ രാ​ജ്യ​വും ഇ​തു​വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

ജ​നു​വ​രി മു​ത​ല്‍ ഫെ​ബ്രു​വ​രി പ​ത്തു​വ​രെ ഒ​മാ​നി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് വി​ല 195 റി​യാ​ലാ​ണ്. അ​താ​യ​ത് 38,000 രൂ​പ. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ഒ​രാ​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ​ട​ക്കം ഇ​ത്ര​യും തു​ക ന​ല്‍​ക​ണം. യാ​ത്ര​ക്കാ​ര്‍ എ​റെ​യു​ള്ള ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 200 റി​യാ​ലി​ന് മു​ക​ളി​ലാ​ണ്​ നി​ര​ക്ക്. എ​യ​ര്‍ ബ​ബ്ള്‍ ക​രാ​ര്‍ നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ്​ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് സ​ഹ​മി​ല്‍ ക്യാ​പ്റ്റ​ന്‍ ട്രാ​വ​ല്‍​സി​ലെ പ്ര​തി​നി​ധി അ​ഷ്‌​റ​ഫ്‌ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, കോ​ഴി​ക്കോ​ടു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ദൂ​രം മൂ​ന്ന​ര മ​ണി​ക്കൂ​റാ​ണ്. ഇ​തേ​സ​മ​യം ത​ന്നെ​യാ​ണ്​ കോ​ഴി​ക്കോ​ടു​നി​ന്നും ദു​ബൈ​യി​ലേ​ക്കു​മു​ള്ള​ത്. ദു​ബൈ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 70 റി​യാ​ല്‍ മാ​ത്ര​മാ​ണ്. ഖ​ത്ത​റി​ലേ​ക്ക് 100 റി​യാ​ലും. ഇ​ങ്ങ​നെ ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​ന്ത​രം പ​ല​പ്പോ​ഴും പ്ര​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു​വെ​ങ്കി​ലും സാ​ങ്കേ​തി​ക​വ​ശം പ​റ​ഞ്ഞ്​ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. കു​ടും​ബ​വു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ ടി​ക്ക​റ്റി​നാ​യി വ​ലി​യ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത വ​രും.