കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ലഹരിമരുന്ന് പിടികൂടി

az

കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ലഹരിമരുന്ന് പിടികൂടി. യൂറോപ്യന്‍ രാജ്യത്ത് നിന്ന് പാര്‍സലായാണ് ലഹരിമരുന്ന് കുവൈത്തിലെത്തിയത്. അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ ഇക്കാര്യം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

പാര്‍സല്‍ തുറന്നപ്പോള്‍ ലഹരിമരുന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ പാര്‍സല്‍ കൈപ്പറ്റാനെത്തിയ അറബ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.