കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

f

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ഒരു യാത്രക്ക് രണ്ടു ലക്ഷം രൂപ വരെയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. യാത്രക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നത്തോടെ യാത്ര ചെയ്യാന്‍ കാത്തിരുന്ന പലരും പിന്‍വാങ്ങുകയാണ്.

ജസീറ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ സെപ്തംബര്‍ 9നുള്ള നിരക്കാണ് 2,43,308 ആയി കാണിക്കുന്നത്. കുറഞ്ഞ നിരക്ക് ഈ മാസം 21നാണ്, 1,27,808 രൂപ. കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ജസീറ ഒഴികെ മറ്റ് വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്.

അതേസമയം മാസങ്ങള്‍ക്കു ശേഷം നേരിട്ടുള്ള വിമാന സര്‍വിസിന്  കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആഴ്ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയില്‍ 5,528 സീറ്റാണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത്.