ദു​ബൈയ് എ​ക്​​സ്​​പോ​: 5500 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ ഒരുങ്ങി കു​വൈ​ത്ത്​ പ​വി​ലി​യ​ൻ

dubai expo
കു​വൈ​ത്ത്​ സി​റ്റി: 5500 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ ഒരുങ്ങി ദു​ബൈയ്  എ​ക്​​സ്​​പോ​യി​ലെ കു​വൈ​ത്ത്​ പ​വി​ലി​യ​ൻ.   കു​വൈ​ത്തി​ൻ്റെ  സം​സ്​​കാ​ര​വും പൈ​തൃ​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ പ​വി​ലി​യ​ൻ എ​ന്ന്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ലെ എ​ക്​​സ്​​പോ പ​ങ്കാ​ളി​ത്ത​ത്തി​ൻ്റെ  ചു​മ​ത​ല​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നീ​റ അ​ൽ ഹു​വൈ​ദി പ​റ​ഞ്ഞു.

കു​വൈ​ത്തി​ൻ്റെ  ​ഐ​ക്ക​ണു​ക​ളി​ലൊ​ന്നാ​യ വാ​ട്ട​ർ ട​വ​ർ, ശൈ​ഖ്​ ജാ​ബി​ർ ക​ൾ​ച​റ​ൽ സെൻറ​ർ എ​ന്നി​വ​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ പു​റം​കാ​ഴ്​​ച. മാ​നു​ഷി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലെ കു​വൈ​ത്തി​ൻ്റെ  സം​ഭാ​വ​ന​ക​ൾ, രാ​ജ്യ​ത്തി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ, പൈ​തൃ​ക സ്ഥ​ല​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ത്തും.

24 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ​വി​ലി​യ​ൻ അ​വ​സാ​ന​ഘ​ട്ട പ​ണി​പ്പു​ര​യി​ലാ​ണ്. 'പു​തി​യ കു​വൈ​ത്ത്, സു​സ്ഥി​ര​ത​ക്ക്​ പു​തി​യ അ​വ​സ​ര​ങ്ങ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ പ​വി​ലി​യ​ൻ ഒ​രു​ക്കു​ന്ന​ത്. കാ​ഴ്​​ച​ക​ളും ശ​ബ്​​ദ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഗം​ഭീ​ര അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും പ​വി​ലി​യ​ൻ ത​യാ​റാ​ക്കി​യ ക​ലാ​കാ​ര​ന്മാ​രും സാങ്കേതിക  പ്ര​വ​ർ​ത്ത​ക​രും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യും മു​നീ​റ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ്​ ഇ​വ​ൻ​റാ​യ ദു​ബൈയ്  എ​ക്​​സ്​​പോ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. 2022 മാ​ർ​ച്ച്​ 31 വ​രെ​യാ​ണ്​ ഇ​വ​ൻ​റ് നടക്കുന്നത്.