ബലി പെരുന്നാള്‍; കുവൈത്തിൽ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

aw
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്‍ച മുതല്‍ ജൂലൈ 22 വ്യാഴാഴ്‍ച വരെയായിരിക്കും അവധിയെന്ന് ക്യാബിനറ്റ് അറിയിച്ചു. രണ്ട് വാരാന്ത്യങ്ങളിലെ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഔദ്യോഗിക അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കില്ല.