കുവൈത്തിൽ പ്രതിദിനം 20 വനിതകൾ വിവാഹ മോചിതരാകുന്നു; ഇവരിൽ 15 പേർ സ്വദേശികളാണ്

z
 

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം 20 വനിതകൾ വിവാഹ മോചിതരാകുന്നു. ഇവരിൽ 15 പേർ സ്വദേശികളുമാണ്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കിയ 5 വർഷത്തെ കണക്കുകളിലാണ് ഈ വിവരമുള്ളത്.

എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ  വിവാഹമോചന നിരക്കിൽ കഴിഞ്ഞ വർഷം കുറവുണ്ടായി 5 വർഷത്തിനിടെ 36,345 വിവാഹമോചനങ്ങളാണുണ്ടായത്. 26,576 പേർ സ്വദേശി വനിതകളാണ്. 26,576 സ്വദേശി വനിതകളുടെ ഭർത്താക്കന്മാരിൽ 22626 (85%) പേർ സ്വദേശികളും 3950 പേർ വിദേശികളുമാണ്. 2016ൽ 7223 വിവാഹമോചനങ്ങളിൽ 5259 സ്വദേശി വനിതകളുണ്ട്. അവരുടെ ഭർത്താക്കന്മാരിൽ 4386 സ്വദേശികളും 873 വിദേശികളുമാണ്.

2017ൽ 7433 വിവാഹ മോചനങ്ങളിൽ 5402 സ്വദേശി വനിതകളും ഭർത്താക്കന്മാരിൽ 4510 സ്വദേശികളും 892 വിദേശികളുമാണുള്ളത്. 2018ൽ 7869 വിവാഹമോചനം. 5746 സ്വദേശി വനിതകൾ. ഭർത്താക്കന്മാരിൽ 4839 സ്വദേശികൾ, 925 വിദേശികൾ. 2019ൽ വിവാഹ മോചനം 7888. സ്വദേശി വനിതകൾ 5857. ഭർത്താക്കന്മാരിൽ 4938 സ്വദേശികളും 919 വിദേശികളും. 2020ൽ 4294 സ്വദേശി വനിതകൾ ഉൾപ്പെടെ 5932 വിവാഹ മോചനം. സ്വദേശി ഭർത്താക്കന്മാർ 3953, വിദേശികൾ 341.