കു​വൈ​ത്തി​ൽ 2.2 ലക്ഷം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി

covid vaccine
 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​രെ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 2,20,000 പേ​ർ​ക്കാണ്  പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കിയത്. 

സ്​​​കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ന്​ മു​മ്പ്​ ഈ  പ്രാ​യ​പ​രി​ധി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും നൽകാനാണ്   ഗവൺമെറ്റിൻ്റെ   തീരുമാനം.

കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ന്ന​ത്. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തു​കൊ​ണ്ട്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ്​ കു​വൈ​ത്തി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​തു​വ​രെ അ​ത്യാ​ഹി​ത​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ഫൈ​സ​റി​ൻ്റെ  വാ​ക്​​സി​ന്​ യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ്​ ഏ​ജ​ൻ​സി നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു​ണ്ട്.