കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരെ വാക്‌സിനേറ്റ് ചെയ്യിക്കാൻ ആരോഗ്യ മന്ത്രാലയം

airport

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരെ വാക്‌സിനേറ്റ്  ചെയ്യിക്കാൻ ആരോഗ്യ മന്ത്രാലയം. നേരത്തെ രാജ്യം മൊബൈൽ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചിരുന്നു. ഇത് നാലാം ദിവസത്തിലേക്ക് കടന്ന് സാഹചര്യത്തിലാണ് എയർപോർട്ട് ജീവനക്കാരെ വാക്‌സിനേറ്റ് ചെയ്യാൻ തീരുമാനം എടുത്തത്.

എയർപോർട്ടിലും കുവൈറ്റ് എയർ വേസ് ഓഫീസിലുമായി ഇത്തരത്തിൽ പത്ത് യുണിറ്റ് മൊബൈൽ വാക്‌സിൻ ക്യാമ്പ് ഉണ്ട്. നിലവിൽ 8000 -ത്തോളം പേരെ വാക്‌സിനേറ്റ്  ചെയ്യിക്കാനാണ് തീരുമാനം.

നാഷണൽ ഏവിയേഷൻ സർവീസസ്,കുവൈറ്റ് ഏവിയേഷൻ സർവിസ്,ഡിറക്ടറേറ്റ്  ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നി സ്ഥാപനങ്ങളിലെ ജീവനക്കാരെയും വാക്‌സിനേറ്റ്  ചെയ്യും. എയർപോർട്ടിലെ റെസ്റ്റോറന്റ് ജീവനക്കാരെയും വാക്‌സിനേറ്റ് ചെയ്യിക്കും.