കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

covid vaccine
 

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം ‌അഭ്യർഥിച്ചു. പ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗബാധിതരുടെ എണ്ണം കുറയ്ക്കാനുമാകുമെന്ന്  മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അ‌ൽ സനദ് ‌പറഞ്ഞു.

18 മീതെ പ്രായമുള്ള ആർക്കും മുൻകൂർ റജിസ്ട്രേഷൻ ഇല്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിൽ കുറയാത്ത കാലയളവിലാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.പ്രതിരോധശേഷിയിൽ കുറവുള്ളവർ, അർബുദ രോഗികൾ എന്നിവർ ഡോക്ടർമാരുടെ ഉപദേശം തേടണം. 

മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയോടനുബന്ധിച്ച ഹാളിൽ ‌വാക്സീൻ സേവനം തുടരുമെന്ന് അദ്ദേഹം ‌അറിയിച്ചു.ഞായർ മുതൽ‌ വ്യാഴം വരെ രാവിലെ 9 തൊട്ട് വൈകിട്ട് 7 വരെ 5,6 ഹാളുകളിലാണ് വാക്സീൻ ലഭ്യമാവുക.