വാക്​സിൻ ബൂസ്​റ്റർ ഡോസിന്​ രജിസ്​ട്രേഷൻ ആരംഭിച്ചു

covid vaccine
 കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ന്റെ ബൂ​സ്​​റ്റ​ർ ഡോ​സി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ക്സി​നേ​ഷ​ൻ പോ​ർ​ട്ട​ൽ വ​ഴി സ്ലോ​ട്ട് ബു​ക്ക് ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ആ​റ്​ മാ​സം പൂ​ർ​ത്തി​യാ​യ 18 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​നാ​യി പ്ര​ത്യേ​ക ക്യൂ.​ആ​ർ കോ​ഡും അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഈ ​കോ​ഡ് സ്കാ​ൻ ചെ​യ്ത് സ്ലോ​ട്ട് ബു​ക്ക്​ ചെ​യ്യാം. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്കു​ള്ള ബൂ​സ്​​റ്റ​ർ ഡോ​സ് വി​ത​ര​ണം ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​ക്കാ​ണ്​ മ​റ്റു​ള്ള​വ​ർ​ക്ക് സ്ലോ​ട്ട് അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​ക. 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​​ളു​ള്ള​വ​ർ, മു​ൻ​നി​ര ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​ത്. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്സി​നാ​ണ് മൂ​ന്നാം ഡോ​സാ​യി ന​ൽ​കു​ന്ന​ത്. വാ​ക്സി​ൻ ല​ഭ്യ​ത, മു​ൻ​ഗ​ണ​ന എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് സ​മ​യം അ​നു​വ​ദി​ക്കു​ക​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.