24 മണിക്കൂറിനിടെ ജാബിർ പാലത്തിൽ രണ്ട്​ ആത്മഹത്യ ശ്രമം

jabir bridge kuwait
കു​വൈ​ത്ത്​ സി​റ്റി: 24 മ​ണി​ക്കൂ​റി​നി​ടെ ശൈ​ഖ്​ ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ ര​ണ്ട്​ ആ​ത്​​മ​ഹ​ത്യ ശ്ര​മ​ങ്ങ​ൾ. ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ടി ആ​ത്​​മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ടി​യ ഈ​ജി​പ്​​ത്​ പൗ​ര​നെ റെ​സ്​​ക്യൂ ടീ​മാ​ണ്​ ര​ക്ഷി​ച്ച​ത്.

36കാ​ര​നാ​യ ഇ​ന്ത്യ​ൻ പൗ​ര​ൻ വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി ചാ​ടി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട മ​റ്റൊ​രാ​ളാ​ണ്​ ര​ക്ഷി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്. ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​വ​രെ പോ​ലീ​സ്​ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.