ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ മൂ​വാ​യി​ര​ത്തി​ലേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

kuwait police
 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ട്രാ​ഫി​ക് പൊ​ലീ​സ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​യി​ര​ത്തി​ലേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും 26 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. ഗ​താ​ഗ​ത വ​കു​പ്പ് അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വാ​രാ​ന്ത അ​വ​ധി ദി​ന​ങ്ങ​ളി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​ണ് കാ​മ്പ​യി​ൻ. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം 3506 ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് 10 പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്​​റ്റി​ലാ​യ 10 പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 49 വ​ർ​ക്​ ഷോ​പ്പു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി. അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത നൂ​റി​ലേ​റെ കാ​റു​ക​ളി​ൽ സ്​​റ്റി​ക്ക​ർ പ​തി​ച്ചു. 42 ഗാ​രേ​ജു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം ജ​ലം വൈ​ദ്യു​തി മ​ന്ത്രാ​ല​യം വി​ച്ഛേ​ദി​ച്ചി​ട്ടു​മു​ണ്ട്. സ​മാ​ന്ത​ര​മാ​യി പൊ​തു സു​ര​ക്ഷാ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും താ​മ​സ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത നി​ര​വ​ധി വി​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.