കു​വൈ​ത്തി​ന്​ ലോ​ക ബാങ്കിന്റെ അഭിനന്ദനം

the world bank
 കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ലി​ട​ങ്ങ​ളി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും സ്​​ത്രീ​ക​ൾ​ക്ക്​ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ ​മാ​തൃ​ക​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ലോ​ക ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്​​ത്രീ​ക​ളോ​ട്​ വി​വേ​ച​ന​മോ ലൈം​ഗി​കാ​തി​ക്ര​മ​മോ ഉ​ണ്ടാ​യാ​ൽ ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. കു​വൈ​ത്ത്​ വി​ഷ​ൻ 2035 വി​ക​സ​ന പ​ദ്ധ​തി​യി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​വും മാ​തൃ​ക​പ​ര​മാ​ണ്. സ്​​ത്രീ​ക​ളെ കൂ​ടു​ത​ലാ​യി തൊ​ഴി​ലി​ട​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ലോ​ക ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ട്ടു.