ഒമാന്‍ ദേശീയ ദിനം: ആശംസ നേര്‍ന്ന്​ യുഎഇ നേതാക്കൾ

oman national day
ദു​ബൈ: വ്യാ​ഴാ​ഴ്​​ച 51ാമ​ത്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന അ​യ​ല്‍​രാ​ജ്യ​മാ​യ ഒ​മാ​ന്​ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച്‌​ യു.​എ.​ഇ നേ​താ​ക്ക​ള്‍.യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂ​മും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ ആ​ല്‍ നെ​ഹ്​​യാ​നും മ​റ്റു നേ​താ​ക്ക​ളും ട്വി​റ്റ​റി​ല്‍ ഒ​മാ​ന്‍ ജ​ന​ത​യെ​യും ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​നെ​യും അ​ഭി​ന​ന്ദി​ച്ചു.

ന​മ്മു​ടെ പൊ​തു​വാ​യ ച​രി​ത്ര​മാ​ണ് ഒ​രു​മി​ച്ച്‌ ജീ​വി​ക്കു​ന്ന​തി​െന്‍റ അ​ടി​സ്ഥാ​ന​മെ​ന്നും ന​മ്മു​​ടെ ബ​ന്ധം സാ​ഹോ​ദ​ര്യം, സ്നേ​ഹം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഒ​മാ​െന്‍റ 51ാം ദേ​ശീ​യ ദി​ന​ത്തി​ല്‍ ഒ​മാ​നി സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഞ​ങ്ങ​ളും പ​ങ്കു​ചേ​രു​ന്നു.

ഇ​ന്ന് ഞ​ങ്ങ​ള്‍ അ​വ​രു​ടെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും സു​ല്‍​ത്താ​നേ​റ്റി​നെ തു​ട​ര്‍​ച്ച​യാ​യ വി​ജ​യ​വും സ​മൃ​ദ്ധി​യും ന​ല്‍​കി അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് ദൈ​വ​ത്തോ​ട് പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്യു​ന്നു -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ ആ​ശം​സ​യി​ല്‍ പ​റ​ഞ്ഞു.ഒ​മാൻറെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ള്‍ യു.​എ.​ഇ​യി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്