വിമാന യാത്രക്കാരുടെ എണ്ണത്തിൽ 18. 4 ശതമാനം ഇടിവ്

airline

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​നം​വ​രെ മ​സ്‌​ക​ത്ത്, സ​ലാ​ല, സൊ​ഹാ​ര്‍, ദു​കം എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത്​ 33,49,503 ആ​ളു​ക​ളാ​ണെ​ന്ന്​ ക​ണ​ക്കു​ക​ള്‍. 41,07,142 യാ​ത്ര​ക്കാ​രാ​ണ് 2020ല്‍ ​ഉ​ണ്ടാ​യി​രു​ന്ന​ത്​. ദേ​ശീ​യ സ്ഥി​തി​വി​വ​ര​​കേ​ന്ദ്ര​ത്തി​​ന്‍റെ ഏ​റ്റ​വും പു​തി​യ​ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ​ ആ​കെ 30,375 വി​മാ​ന​ങ്ങ​ളാ​ണ്​ 2021 ഒ​ക്​​​ടോ​ബ​ര്‍ അ​വ​സാ​നം​വ​രെ ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്.

2020ലെ ​ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ 18.4 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര എ​യ​ര്‍​പോ​ര്‍​ട്ട്,​ സ​ലാ​ല എ​യ​ര്‍​പോ​ര്‍​ട്ട്, സോ​ഹാ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് എ​ന്നി​വ​യി​ലൂ​ടെ എ​ത്തി​യ 21,466 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​സ​ര്‍​വി​സു​ക​ളും ഇ​തി​ല്‍​പെ​ടും.2020 ഒ​ക്‌​ടോ​ബ​റി​ല്‍ 34,873 ഫ്ലൈ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​സ്‌​ക​ത്ത്​ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്, സ​ലാ​ല എ​യ​ര്‍​പോ​ര്‍​ട്ട്, സോ​ഹാ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 29,999 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളാ​ണ്​ എ​ത്തി​യ​ത്. 

മ​സ്‌​ക​ത്ത്​ എ​യ​ര്‍​പോ​ര്‍​ട്ട്, സ​ലാ​ല എ​യ​ര്‍​പോ​ര്‍​ട്ട്, സോ​ഹാ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട്, ദു​കം എ​യ​ര്‍​പോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 4874 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും ല​ഭി​ച്ചു. 2021 ഒ​ക്‌​ടോ​ബ​ര്‍ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്​​ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രും ബം​ഗ്ലാ​ദേ​ശും പാ​കി​സ്താ​നി​ക​ളു​മാ​യി​രു​ന്നു. 98,556 ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​രാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ല്‍ എ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശ്-36,849, പാ​കി​സ്താ​ന്‍ 29,523 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ക​ണ​ക്കു​ക​ള്‍.