19 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സ് ക​പ്പ​ലു​ക​ൾ ഒ​മാ​നി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി

z
 

മ​സ്ക​ത്ത്: 19 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സ് ക​പ്പ​ലു​ക​ൾ ഒ​മാ​നി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തി​െൻറ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ഉ​ണ​രാ​ൻ തു​ട​ങ്ങി. ടി.​യു.​െ​എ ക്രൂ​യി​സ​സ് ക​മ്പ​നി​യു​ടെ മെ​യി​ൻ ചി​ഫ് സി​ക്സ് എ​ന്ന ക​പ്പ​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​മാ​ൻ തീ​ര​ത്ത​ണ​ഞ്ഞ​ത്. പു​തി​യ ടൂ​റി​സം സീ​സ​ണി​ൽ ഒ​മാ​ൻ തീ​ര​ത്തെ​ത്തു​ന്ന ആ​ദ്യ ക​പ്പ​ലാ​ണി​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 2,100 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​പ്പ​ലു​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ലും 2018 -2019 സീ​സ​ണി​ൽ 2,83,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ക​പ്പ​ൽ വ​ഴി ഒ​മാ​നി​ലെ​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 45 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. 2017- 2018 കാ​ല​ത്ത് 1,93,000 യാ​ത്ര​ക്കാ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലൂ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​ത്ത​നെ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. അ​ടു​ത്ത കാ​ല​ത്താ​യി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക്ക് വ​ലി​യ പ്ര​ധാ​ന്യ​മാ​ണ് ഒ​മാ​ൻ ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​യാ​ണ്​ അ​ധി​കൃ​ത​ർ യാ​ത്രി​ക​രെ ഒ​മാ​നി​േ​ല​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ഒ​മാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തെ ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് കൂ​ടി പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്ന മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. 2014 ആ​ഗ​സ്​​റ്റ്​​ 31 മു​ത​ലാ​യി​രു​ന്നു മ​ത്ര തു​റ​മു​ഖ​ത്ത്നി​ന്ന് ച​ര​ക്കു ക​പ്പ​ലു​ക​ളു​ടെ സേ​വ​നം സു​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ മ​ത്ര തു​റ​മു​ഖ​ത്ത്നി​ന്ന് ച​ര​ക്കു​ക​പ്പ​ലു​ക​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും തി​ക്കും തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും കു​റ​യു​ക​യും തു​റ​മു​ഖം സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ക​ര​മാ​യി തീ​രു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​ണ് മ​ത്ര തു​റ​മു​ഖം ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ ഇ​ഷ്​​ട കേ​ന്ദ്ര​മാ​യി മാ​റാ​ൻ തു​ട​ങ്ങി​യ​ത്. ഒ​മാ​നി​ലെ ശാ​ന്ത​മാ​യ കാ​ലാ​വ​സ്ഥ​യും ഭൂ​പ്ര​കൃ​തി​യി​ലെ വൈ​വി​ധ്യ​വും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​കം പ​ക​രു​ന്നു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​ര ക​പ്പ​ലു​ക​ളെ​ത്തി തു​ട​ങ്ങി​യ​ത് മ​ത്ര അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ആ​േ​വ​ശം പ​ക​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 19 മാ​സ​മാ​യി ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന വ്യാ​പാ​ര മേ​ഖ​ല ഉ​ണ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. മ​ത്ര സൂ​ഖി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത് ത​ന്നെ സൂ​ഖി​ന് ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​ണ്. സാ​ധാ​ര​ണ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഒാ​രോ രാ​ജ്യ​ത്ത് എ​ത്തുേ​മ്പാ​ഴും ആ ​രാ​ജ്യ​ത്തി​െൻറ ഒാ​ർ​മ സൂ​ക്ഷി​ച്ച് വെ​ക്കാ​നു​ള്ള വ​ല്ല​തും വാ​ങ്ങി​വെ​ക്കാ​റു​ണ്ട്. ഒ​മാ​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഒാ​ർ​മ​ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ പ​റ്റി​യ ഇ​ത്ത​രം നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് മ​ത്ര സൂ​ഖി​ലു​ള്ള​ത്. അ​തി​നാ​ൽ ഇ​ത്ത​രം വ്യാ​പാ​രി​ക​ൾ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യാ​ൽ ന​ല്ല വ്യാ​പാ​ര​വും ല​ഭി​ക്കാ​റു​ണ്ട്. ഒ​മാ​െൻറ തൊ​പ്പി​ക​ൾ, ബൂ​ഖൂ​ർ, ഒ​മാ​െൻറ പേ​രെ​ഴു​തി​യ ടീ ​ഷ​ർ​ട്ടു​ക​ൾ, ഷാ​ളു​ക​ൾ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ന​ങ്ങ​ൾ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

ഏ​താ​യാ​ലും ഏ​റ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര ക​പ്പ​ൽ മ​ത്ര​യി​ൽ ന​ങ്കൂ​ര​മി​ട്ട​േ​താ​ടെ മ​ത്ര​യി​ലെ വ്യാ​പാ​രി​ക​ൾ സ​ന്തോ​ഷ​ത്തി​ലാ​ണ്. ജ​ർ​മ​നി​യി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ്ര​ധാ​ന​മാ​യും വ​ന്നെ​ത്തി​യ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ ക​പ്പ​ലി​ലെ സ​ന്ദ​ർ​ശ​ക​ർ കു​റ​വാ​ണെ​ങ്കി​ലും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ എ​ത്തു​മെ​ന്നും അ​തു വ​ഴി കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ മ​ത്ര സൂ​ഖി​ലേ​ക്ക് ഒ​ഴു​കു​മെ​ന്നു​മാ​ണ് അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ത്ര സൂ​ഖി​െൻറ പ​ഴ​യ തി​ര​ക്ക്​ തി​രി​ച്ചു കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പു​തി​യ ക​പ്പ​ലു​ക​ളും കാ​ത്തി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ.