ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

x

മസ്‌കറ്റ്: ഒമാനിൽ പ്രവാസി മലയാളി  കുഴഞ്ഞുവീണ് മരിച്ചു.തൃശൂര്‍ പഴുവില്‍ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഇബ്രാഹിം (47) ആണ് മസ്‌കത്തിലെ ഗോബ്രയില്‍ മരണപ്പെട്ടത്. ഗോബ്രയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന്  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

മാതാവ്: ഖദീജ കുട്ടി. ഭാര്യ: ഷാജിത. മക്കള്‍: ആഷിക്, ഷഹബാസ്.