മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയികളായി പ്രവാസി മലയാളികള്‍

musc
 

മസ്‌കറ്റ്: മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നടത്തിവരുന്ന ക്യാഷ് ആന്റ് കാര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളികള്‍. മലപ്പുറം തിരൂര്‍ സ്വദേശി മുജീബുറഹ്മാന്‍ 100,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാര്‍ നാരായണ കുറുപ്പ് ലെക്സസ് കാറും സ്വന്തമാക്കി. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനങ്ങള്‍ കൈമാറി. 

കഴിഞ്ഞ ആഴ്ച മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മസ്‌കത്ത് നഗരസഭാ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ്. 

മുന്‍കാലങ്ങളിലും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്.