ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം

fire

മസ്‍കത്ത്: ഒമാനിലെ മുസന്ന വിലായത്തിലെ വ്യവസായ മേഖലയിൽ വർക്ക്‌ഷോപ്പിനു തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തെക്കൻ ബാത്തിന ഗവറേറ്റ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയകതായി  അധികൃതര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‍തിട്ടില്ല.