ഒമാനിൽ അഞ്ചു പുതിയ കോവിഡ് രോഗികൾ; 10 പേർ രോഗമുക്തി

covid
 മസ്‌കത്ത്: ഒമാനിൽ അഞ്ചു പുതിയ കോവിഡ് രോഗികൾ. 10 പേർ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 304,514 ആയി ഉയർന്നു. 299,938 പേർ രോഗമുക്തി നേടി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,113 പേരാണ് ഇതുവരെ മരിച്ചത്. 12 രോഗികൾ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.