ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നാല് പ്രവാസികൾ പിടിയിലായി

z
 

മസ്‍കത്ത്: ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം (Illegal fishing) നടത്തിയതിന് നാല്  പ്രവാസികൾ പിടിയിലായി (Expatriates arrested). അൽ വുസ്തത  ഗവർണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡും (Oman Coast guard) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നാണ് നാല് പേരടങ്ങിയ സംഘത്തെ പൊലീസ്  അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന  ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോൾ റോയൽ ഒമാൻ പോലീസിന്റെ  ദുഖം  സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ഒമാൻ കാർഷിക - മത്സ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.