ഒമാനിൽ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ഏഴു പേർ രോഗമുക്തി നേടി

corona covid test
 

മസ്‌കത്ത് : ഒമാനിൽ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 304,509 ആയി ഉയർന്നു. 299,928 പേർ ഇതിനോടകം രോഗമുക്തി നേടി. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 4113 രോഗികൾ ഇതുവരെ മരിച്ചു. 

ഒരു രോഗിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 രോഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 468 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.