ഒമാനില്‍ 1084 പേര്‍ക്ക് കോവിഡ്; 12 മരണം

oman covid.

മസ്‌കത്ത്: ഒമാനില്‍ 1084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ 2,88,138 പേര്‍ക്ക് വൈറസ്ബാധി റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 2,62,174 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടി. ആകെ 3,484 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 91 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1265 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 446 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.