ഒമാനില്‍ 904 പേര്‍ക്ക് കോവിഡ്; 14 മരണം

covid oman

മസ്‌കത്ത്: ഒമാനില്‍ ഇന്ന് പുതുതായി 904 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3498 ആയി. 

രാജ്യത്ത് ഇതുവരെ 2,89,042 പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 2,63,752 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെമാത്രം 1,578 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 91.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1215 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 444 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.