മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

omanmalayaliboy

മസ്‌കത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിയായ 11 കാരന്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെയും കണ്ണൂര്‍ സ്വദേശി റിഷാ നിഷാദിന്റെയും മകന്‍ മുഹമ്മദ് റിഹാന്‍ ആണ് മരിച്ചത്. തലച്ചോര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ ആറാം ക്ലാസിലും സുഹാര്‍ സി എം മദ്റസയിലും വിദ്യാര്‍ഥിയായിരുന്നു. രണ്ട് സഹോദരങ്ങളുണ്ട്. ഒമാനില്‍ ബിസിനസ് നടത്തുന്ന നിഷാദും കുടുംബവും വര്‍ഷങ്ങളായി ഇവിടെയാണ്. മയ്യിത്ത് ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.