ഒ​മാ​ൻ-​സൗ​ദി ഹൈ​വേ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

oman
 മ​സ്​​ക​ത്ത്​: ഒ​മാ​ൻ-​സൗ​ദി ഹൈ​വേ​യു​ടെ അ​തി​ർ​ത്തി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്​​ത സു​ര​ക്ഷാ​സ​മി​തി ക​ഴി​ഞ്ഞ​ദി​വ​സം  പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം മ​സ്​​ക​ത്തി​ൽ ന​ട​ന്ന സം​യു​ക്​​ത യോ​ഗ​ത്തി​ന്​ ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വി​വി​ധ സു​ര​ക്ഷാ​മേ​ഖ​ല​ക​ളി​ലെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ചും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു.