ഷഹീൻ ബൂഗർഭ ജലനിരപ്പ് ഉയർത്തി;അ​ധി​കൃ​ത​ർ

shaheen cyclone
 

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം ആ​ഞ്ഞ​ടി​ച്ച ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ത​ച്ചെ​ങ്കി​ലും ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പു​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി വി​ദ​ഗ്ധ​ർ. നീ​ണ്ട കാ​ല​ത്തെ വ​ര​ൾ​ച്ച​യും മ​ഴ​യു​ടെ അ​ഭാ​വ​വും കാ​ര​ണം ബാ​ത്തി​ന ഗവർണറേറ്റിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്നു. മേ​ഖ​ല​യി​ലെ തീ​ര ഭാ​ഗ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​ത്തി​ൽ ഉ​പ്പു ര​സം ക​ല​രു​ന്ന പ്ര​തി​ഭാ​സ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തു കാ​ര​ണം നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ കൃ​ഷി​ക്ക​നു​യോ​ജ്യ​മ​ല്ലാ​താ​വു​ക​യും ഫാ​മു​ക​ളി​ൽ കൃ​ഷി ഒ​ഴി​വാ​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​നി​ലെ കൃ​ഷി 94 ശ​ത​മാ​ന​വും ഭൂ​ഗ​ർ​ഭ ജ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ഏ​റെ​നാ​ള​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് ഇ​ത്ര ശ​ക്ത​മാ​യ മ​ഴ ഒ​മാ​നി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ല​ഭി​ക്കു​ന്ന​ത്. കൂ​ടി​യ അ​ള​വി​ൽ മ​ഴ പെ​യ്ത​ത് ഭൂ​ഗ​ർ​ഭ ജ​ലം വ​ർ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഒ​മാ​ൻ ജ​ല​സ​മി​തി ചെ​യ​ർ​മാ​ൻ സാ​ഹി​ർ അ​ൽ സു​ലൈ​മാ​നി പ​റ​ഞ്ഞു. ഒ​മാ​നി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്കും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഭൂ​ഗ​ർ​ഭ ജ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​ഴ​ലി​ക്കാ​റ്റി​നു ശേ​ഷം ഫ​ല​ജു​ക​ളി​ലൂ​ടെ ജ​ലം ഒ​ഴു​കു​ന്ന​ത് ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച​തി​നു തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത് ബാ​ത്തി​ന​യി​ൽ പ​ല ഭാ​ഗ​ത്തും അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ത്തി​ലെ ല​വ​ണ​ത്വം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ബാ​ത്തി​ന തീ​ര​ത്ത് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഇൗ ​പ്ര​ശ്ന​മു​ണ്ട്. വ​ൻ തോ​തി​ൽ ല​ഭി​ച്ച മ​ഴ വെ​ള്ളം ഉ​പ്പു​വെ​ള്ള​ത്തെ ക​ട​ലി​ലേ​ക്ക് പു​റ​ന്ത​ള്ളാ​ൻ സ​ഹാ​യി​ക്കും. ജ​ല​ത്തി​െൻറ അ​മി​തോ​പ​യോ​ഗം ജ​ല​നി​ര​പ്പ് താ​ഴാ​ൻ കാ​ര​ണ​മാ​ക്കി.

പാ​ഴാ​യി​പ്പോ​വു​ന്ന മ​ഴ​വെ​ള്ളം ക​രു​തി​വെ​ക്കു​ന്ന​തി​ൽ ഒ​മാ​നി​ലെ ഡാ​മു​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​ണ്. മ​സ്ക​ത്ത് മേ​ഖ​ല​യി​ലെ മൂ​ന്നു ഡാ​മു​ക​ളും മി​ക​ച്ച രീ​തി​യി​ൽ ജ​ലം സം​ഭ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ഡാ​മാ​യ അ​ൽ അ​മി​റാ​ത്ത് ഡാ​മി​ൽ വ​ലി​യ അ​ള​വി​ൽ ജ​ലം സം​ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത് അ​മി​റാ​ത്ത് മേ​ഖ​ല​യി​ലെ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സ​ഹാ​യി​ക്കും. അ​ൽ ഖു​ദ് ഡാം ​നി​റ​ഞ്ഞ് ക​വി​യു​ക​യും അ​ൽ സീ​ബ് ഡാ​മി​ൽ വ​ലി​യ അ​ള​വി​ൽ വെ​ള്ളം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ൽ റു​സ്താ​ഖ്, ബ​ർ​ക, ഖാ​ബൂ​റ, സു​വൈ​ഖ്, സോ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡാ​മു​ക​ളി​ലും വ​ൻ​തോ​തി​ൽ ജ​ലം ഒ​ഴു​കി​യെ​ത്തി. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ചു ഡാ​മു​ക​ളും തെ​ക്ക​ൻ ബാ​ത്തി​ന 10, വ​ട​ക്ക​ൻ ബാ​ത്തി​ന നാ​ല്, അ​ൽ ദാ​ഹി​റ, തെ​ക്ക​ൻ ശ​ർ​ഖി​യ, വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​ഓരോ ഡാ​മു​ക​ളു​മാ​ണു​ള്ള​ത്. മ​സ്ക​ത്തി​ലെ വാ​ദീ ദൈ​ഖ ഡാ​മി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ളം ലഭിച്ചത്. ഷ​ഹീ​ൻ കാ​ര​ണം ഇൗ ​ഡാ​മി​ൽ 82 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി എ​ല്ലാ ഡാ​മു​ക​ളി​ലും ഏ​റെ വെ​ള്ളം ല​ഭി​ച്ചു. പി​ക്നി​ക്കി​ന്​ േപാ​വു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര​വ​ധി വാ​ദി​ക​ൾ ഇ​പ്പോ​ഴും നീ​രൊ​ഴു​ക്കു​ള്ള​വ​യാ​ണെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.